അരൂരിലേക്ക് താനില്ല; മത്സരിക്കാനില്ലെന്ന് ഡല്‍ഹിയിലെത്തി അമിത് ഷായെ ബോധിപ്പിച്ച്‌ തുഷാര്‍ വെള്ളാപ്പള്ളി

അരൂര്‍: ബിഡിജെഎസ് അരൂരില്‍ മത്സരിക്കാനില്ലെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നേരിട്ട് അറിയിച്ചു. രാത്രിയേറെ വൈകിയെങ്കിലും നേരിട്ട് കണ്ടാണ് തുഷാര്‍ അമിത് ഷായോട് പാര്‍ട്ടി വികാരം പങ്കുവെച്ചത്. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്ന് തുഷാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനായി കഴിഞ്ഞ രണ്ടുദിവസമായി തുഷാര്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ടെങ്കിലും Read More …

പാലായിലെ വിജയം ഇടത്​ സര്‍ക്കാറിനുള്ള അംഗീകാരം -വെള്ളാപ്പള്ളി

തിരുവനന്തപുരം: പാലായിലെ മാണി സി. കാപ്പന്‍െറ തെരഞ്ഞെടുപ്പ്​ വിജയം ഇടത്​ സര്‍ക്കാറിന്‍െറ ഭരണത്തിനുള്ള അംഗീകാരമാണെന്ന്​ എസ്​.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ്​ സര്‍ക്കാറിന്‍െറ വിലയിരുത്തലാവുമെന്നാണ്​ വോ​ട്ടെടുപ്പിന്​ മുമ്ബ്​ പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്​. ഇപ്പോള്‍ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം നല്ലതാണെന്ന്​ പറയാന്‍ അവര്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലായില്‍ മാണി സി.കാപ്പന്‍ ജയിക്കണമെന്ന്​ എസ്​.എന്‍.ഡി.പി മാത്രമല്ല ആഗ്രഹിച്ചത്​. Read More …

പാകിസ്താനെ പരാമര്‍ശിക്കാതെ മോദിയുടെ പ്രസംഗം, ഇമ്രാന്‍ ഖാന്റെ പ്രസംഗം കശ്മീര്‍ പ്രശ്‌നത്തില്‍ ഊന്നി

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് വികസന സ്വപ്‌നങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും എങ്ങനെ നടപ്പിലാക്കാമെന്നതിനെപ്പറ്റിയാണ്. ഒപ്പം തീവ്രവാദമെന്ന ആഗോളഭീഷണിയെപ്പറ്റിയും അതിനെതിരെ ഇന്ത്യയെടുക്കുന്ന നിലപാടുകളെപ്പറ്റിയും പ്രസംഗിച്ചു. മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദമെന്ന് മോദി പറഞ്ഞു. എന്നാല്‍ മോദിയുടെ പ്രസംഗത്തില്‍ ഒരിടത്തും കശ്മീര്‍ പ്രശ്‌നമോ, പാകിസ്താനുമായുള്ള സംഘര്‍ഷാവസ്ഥയോ പരാമര്‍ശിച്ചില്ല. പകരം, ഇന്ത്യ നടപ്പിലാക്കിയ പദ്ധതികളെപ്പറ്റിയാണ് പരാമര്‍ശിച്ചത്. പിന്നാലെ Read More …

നീറ്റ് പ്രവേശന പരീക്ഷയിലെ ആള്‍മാറാട്ടം; മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പിടിയില്‍

നീറ്റ് പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പിടിയില്‍. അഭിരാമി, പ്രവീണ്‍, രാഹുല്‍ എന്നിവരെയാണ് തമിഴ്നാട് സിബിസിഐഡി പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ ചെന്നൈയിലെത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായിട്ടുണ്ട്. ആള്‍മാറാട്ടത്തിന് സഹായം ചെയ്തവരില്‍ പ്രധാന കണ്ണിയായ തിരുവനന്തപുരത്തെ എന്‍ട്രസ് കോച്ചിങ് സെന്‍റര്‍ ഉടമ Read More …

റോഡ് അറ്റകുറ്റപ്പണി തീര്‍ത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി

തൃശൂര്‍ : അടുത്തമാസം 31ന് മുമ്ബ് റോഡ് അറ്റകുറ്റപ്പണി തീര്‍ത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. അറ്റകുറ്റപ്പണികള്‍ക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഒന്നിച്ചിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ ശോച്യാവസ്ഥയില്‍ ധനവകുപ്പിനെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി നേരത്തെ രംഗത്ത് വന്നിരുന്നു. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി Read More …

പാക് പ്രധാനമന്ത്രി കാര്‍ട്ടൂണിസ്റ്റുക്സളുടെ ഇഷ്ടവിഷയമാണ്: പരിഹാസവുമായി രാജ്‌നാഥ് സിംഗ്

മുംബയ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാതിലുകള്‍ തോറും നടന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വരയ്ക്കാനുള്ള വിഷയങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പരിഹസിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ തീരങ്ങളില്‍ മുംബയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മുംബയിലെ മസ്ഗാവോണ്‍ Read More …

ജമ്മു കശ്‌മീരിനെ മോദി സര്‍ക്കാര്‍ ജയിലാക്കി മാറ്റി; കശ്‌മീര്‍ വലിയൊരു മുന്നറിയിപ്പെന്ന് പ്രകാശ്‌ കാരാട്ട്‌

ജമ്മു കശ്‌മീരിനെ മോദി സര്‍ക്കാര്‍ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. അമ്ബതു ദിവസമായി കശ്‌മീര്‍ ജനതക്ക്‌ സ്വതന്ത്രമായി യാത്രചെയ്യാനോ മൊബൈല്‍ ഉപയോഗിക്കാനോ, സ്‌കൂളിലോ ആശുപത്രിയിലോ പോകാനോ സാധിക്കുന്നില്ല. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്‌മീരിന്റെ പുരോഗതിക്കാണിതെന്നാണ്‌ ബിജെപി പറയുന്നത്‌. 75 ലക്ഷം ജനങ്ങള്‍ക്കാണ്‌ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌. കശ്‌മീര്‍ Read More …

കുഞ്ഞിന്റെ തലയ്‌ക്ക്‌ അസാധാരണ വളര്‍ച്ച: അമ്മയുടെ ജീവന് ഭീഷണി; ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗര്‍ഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാല്‍ 20 ആഴ്ചകള്‍ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ (ഐവിഎഫ്) ധരിച്ച ഗര്‍ഭം തുടരുന്നതും പ്രസവിക്കുന്നതും അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയിലാണ് കൊല്ലം കോട്ടയ്‌ക്കകം സ്വദേശിനിക്ക് അനുകൂലമായി ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ഉത്തരവിറക്കിയത്. ഗര്‍ഭം Read More …