സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ ആക്രമണം; പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം

വടകര: സംസ്ഥാനത്ത് വീണ്ടും പെണ്‍കുട്ടിക്ക് നേരെ പെട്രോള്‍ ആക്രമണം. വടകര സ്വദേശി ചിത്രയെ ആണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചത്. ഒരു സംഘം ആക്രമികള്‍ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. ആക്രമികള്‍ അകത്ത് കയറുന്നതിന് മുമ്ബ് വീടിനകത്ത് കയറി വാതിലടച്ചതിനാല്‍ പെണ്‍കുട്ടി പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. Read More …

വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഇന്ന് കേരളത്തിലെത്തും

കല്‍പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാരെ നേരിട്ട് കാണാനും നന്ദി അറിയിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കാളിക്കാവ്, നിലമ്ബൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലാവും ആദ്യം പര്യടനം നടത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗം Read More …

വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തിയത് മതി; പൊലീസിന് മമതയുടെ നിര്‍ദേശം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. ഇനി ഒരു റാലിക്കും അനുമതി കൊടുക്കേണ്ടെന്ന് പൊലീസിന് മമത കര്‍ശന നിര്‍ദേശം നല്‍കി. നോര്‍ത്ത് 24 പരാഗണാസില്‍ കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മമതയുടെ നടപടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ദിവങ്ങള്‍ Read More …

വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള ആദ്യസന്ദര്‍ശനമാണിത്. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. പിന്നീട് റോഡ്‌ഷോയായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലേക്കും അവിടെ നിന്നും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും പോകും. പത്മവിഭൂഷണ്‍ പി പരമേശ്വരന്‍, കവയിത്രി Read More …

വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നു; നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് സ്റ്റാലിന്‍

ചെന്നെ: നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ആവശ്യവുമായി സ്റ്റാലിന്‍ രം​ഗത്തെത്തിയിരിക്കുന്നത്. മുമ്ബും ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതിനുവേണ്ട പ്രധാന്യം കേന്ദ്രം നല്‍കിയില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്നം ഇല്ലാതാക്കുകയാണ് കേന്ദ്രം Read More …

പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തണം; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റല്‍ ക്ലാസുകളുമായി കുട്ടികളെ വരവേല്‍ക്കാന്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍. മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. Read More …

കോഴിക്കോട്ട് ടൗണ്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തിനിടെ കെഎസ്‌യു പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ കെഎസ്‌യു പ്രതിഷേധം. മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷ എഴുതിയ സംഭവത്തിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യുക.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം. കോഴിക്കോട് ടൗണ്‍ സ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം Read More …

ആഭ്യന്തര വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം; നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യ പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണമെന്ന് ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരി. ഇറക്കുമതി കുറയ്ക്കണമെങ്കില്‍ രാജ്യത്തെ ചെറുകിട, സൂഷ്മ വ്യവസായ മേഖലയില്‍ നിന്ന് അതിന് വേണ്ട ഉല്‍പാദനമുണ്ടാകണം. ഇതിനായുളള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായ മേഖലയില്‍ ഗ്രാമങ്ങള്‍, ചെറു പട്ടണങ്ങള്‍, വന്‍ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ Read More …