ശ്രീലങ്കയിലെ സ്‌ഫോടന പരമ്ബര: കാസര്‍ക്കോട് എന്‍.ഐ.എ റെയ്ഡ്

കാസര്‍ക്കോട്: ശ്രീലങ്കയിലെ സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് കാസര്‍ക്കോട് എന്‍.ഐ.എ റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ രണ്ട്പേരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇവരുടെ മൊബെെല്‍ഫോണുകള്‍ പിടിച്ചെടുത്തു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചോദ്യംചെയ്യലിനായി നാളെ കൊച്ചിയിലെത്താന്‍ നോട്ടീസ് നല്‍കി. നേരത്തെ സ്ഫോടനം നടത്തിയവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഫാനി ചുഴലിക്കാറ്റ്‌ രൂപംകൊണ്ടു ; 30ന്‌ തമിഴ്‌നാട്‌ തീരത്തെത്തും; കേരളത്തില്‍ നാളെ മുതല്‍ കനത്ത കാറ്റും മഴയും

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ‘ഫാനി ‘ചുഴലിക്കാറ്റായി രൂപപ്പെട്ടതായും 30ന്‌ ആന്ധ്ര -തമിഴ്‌നാട്‌ തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു. അതിനോട് അനുബന്ധിച്ചു കേരളത്തില്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കുവാനും 50 കിമി വരെ വേഗത്തില് കാറ്റുവീശുവാന്‍ സാധ്യത ഉണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന്‌ പോയവര്‍ ഉടനെ തിരിച്ചെത്തണമെന്നും അറിയിപ്പുണ്ട്‌. Read More …

യാത്രക്കാരെ ആകര്‍ഷിക്കാന്‍ 1368 രൂപയ്ക്ക് ഓഫറുമായി ഗോ എയര്‍

ന്യൂഡല്‍ഹി യാത്രക്കാരെ ആകര്‍ഷിക്കാന്‍ വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാനുള്ള ഓഫറുമായി ഗോ എയര്‍. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്തുവാനാണ് ഗോ എയറിന്റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉള്ളൂ Read More …

ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ രൂപംമാറും; സൂചന നല്‍കി അമിത് ഷാ

ദില്ലി; ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ എന്തു സംഭവിക്കും. രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാക്കളുണ്ട്. കശ്മീരിന്റെ ഭാവി രാജ്യസുരക്ഷയില്‍ പ്രധാനമാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരില്‍ എന്ത്് മാറ്റമാണ് വരുത്തുക എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നു. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുമെന്ന് അമിത് Read More …

മസാല ബോണ്ട്;സിപിഎം കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം; കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വിഷയം ചൂണ്ടിക്കാണിച്ച്‌ ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടിക്കുള്ളിലോ പൊളിറ്റ് ബ്യൂറോയിലോ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സ്റ്റോക്ക് മാര്‍ക്കറ്റെന്ന Read More …

നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മോ​ദി​യു​ടെ ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളെ​ന്ന് രാ​ഹു​ല്‍

റാ​യ്ബ​റേ​ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വും പ​രി​ഹാ​സ​ങ്ങ​ളു​മാ​യി കോ​ണ്‍‌​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍​ക്കാ​രും ചെ​യ്ത ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ നി​ര​ക്ക് 45 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണെ​ന്നു പ​റ​ഞ്ഞ രാ​ഹു​ല്‍, മോ​ദി സ​ര്‍​ക്കാ​ര്‍ തൊ​ഴി​ല്‍ ന​ല്‍​കി​യെ​ന്ന് ഒ​രു യു​വാ​വും പ​റ​യി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു. റാ​യ്ബ​റേ​ലി​യി​ലെ Read More …

നരേന്ദ്രമോദിയുടെ ഗൂഢ ഹിന്ദുത്വ അജണ്ട തെളിഞ്ഞു; കേരളത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത്‌ വോട്ടെടുപ്പ്‌ കഴിഞ്ഞിട്ടും കേരളത്തെ അപമാനിക്കുന്ന കൃത്യം തുടരുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢ ഹിന്ദുത്വ അജണ്ട തെളിഞ്ഞിരിക്കുകയാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. എല്‍ഡിഎഫ്‌ ഭരിക്കുന്ന മതനിരപേക്ഷ കേരളത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന മനസ്സിലിരിപ്പാണ്‌ മോദിക്കും സംഘപരിവാര്‍ നേതാക്കള്‍ക്കുമുള്ളത്‌. ആ ഗൂഢലക്ഷ്യം നേടാന്‍ ദേശീയമായ അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും മോദി Read More …

ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടും;മുഹമ്മദ് റിയാസ്

കോഴിക്കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് മറിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോഴിക്കോട് പ്രദീപ് കുമാര്‍ ജയിച്ചാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരും. ഈ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം Read More …