ഫേസ്ബുക്കില്‍ രാഷ്ട്രീയ നേതാക്കളെ അവഹേളിച്ചു, വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ പരാതി

കോഴിക്കോട്: ഫേസ്ബുക്കിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അവഹേളിക്കുന്ന തരത്തില്‍ പോസ്‌റ്റുകളിട്ടെന്ന് ആരോപിച്ച്‌ വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്‌ക്ക് പരാതി നല്‍കിയത്. ജുഡീഷ്യന്‍ അധികാരമുള്ള വനിതാ കമ്മിഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിതാ കമ്മിഷന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ചതിന് ഷാഹിദാ Read More …

50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ക്കുന്നതെന്തിന്? കേന്ദ്ര തെര. കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

ദില്ലി: വോട്ടെടുപ്പില്‍ കൃത്യത ഉറപ്പാക്കാനായി 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജിയെ എതിര്‍‍ത്തതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സുതാര്യത ഉറപ്പാക്കാന്‍ എത്ര ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന അറിവ് നേരത്തേ ഉണ്ടായിരുന്നെങ്കില്‍ അത് നടപ്പാക്കാത്തതെന്തെന്നാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചത്. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറായ സുദീപ് ജയ്‍നാണ് ഇന്ന് കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധാനം Read More …

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ലക്‌സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ലക്‌സ് ഉപയോഗിക്കുന്ന രാഷ്ട്രിയപ്പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ഫ്‌ലക്‌സ് സ്ഥാപിച്ചാല്‍ പിഴ ഈടാക്കണം. ക്രമിനല്‍ കേസടുക്കണം കേസെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. കലക്ടര്‍മാര്‍ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഫ്‌ലെക്‌സും മണ്ണില്‍ അലിഞ്ഞു Read More …

വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി​ത്വത്തെ കുറിച്ച്‌ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ടാ​ണ് രാ​ഹു​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ന് എ​ഐ​സി​സി അ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ന്‍ രാ​ഹു​ല്‍ ത​യാ​റാ​യി​ല്ല. വ​യ​നാ​ട് സം​ബ​ന്ധി​ച്ച്‌ രാ​ഹു​ല്‍ എ​ന്തെ​ങ്കി​ലും പ്ര​തി​ക​രി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കെ​പി​സി​സി നേ​തൃ​ത്വം. ഇ​ന്ന് സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച Read More …

വയനാട് വീണ്ടും മാവോയിസ്റ്റുകളെത്തി

വയനാട്: വൈത്തിരിയില്‍ ചിതറിയ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റ് ഭീകരര്‍. വയനാട് തലപ്പുഴ മക്കിമലയില്‍ എത്തിയ ഭീകരസംഘം വിതരണം ചെയ്ത കാട്ടുതീ ബുള്ളറ്റിനിലാണ് പരാമര്‍ശം. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ മരണത്തിന് പകരം വീട്ടുമെന്നാണ് മുന്നറിയിപ്പ്. മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് Read More …

വേനല്‍ ചൂടില്‍ മിണ്ടാപ്രാണികള്‍ക്കും അല്പം ദാഹജലം നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വേനല്‍ ചൂടില്‍ മിണ്ടാപ്രാണികള്‍ക്കും ദാഹജലം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ Read More …

സുരേന്ദ്രന് തിരുവല്ലയില്‍ ഉജ്ജ്വല സ്വീകരണം

തിരുവല്ല : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് തിരുവല്ലയില്‍ ആവേശോജ്ജ്വല സ്വീകരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കിയത്. ജില്ലയില്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച ആരംഭിക്കും.

മതത്തിന്റെ പേരില്‍ തമ്മില്‍തല്ലുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുവാക്കള്‍ പരമ്ബരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പഠിക്കണം. ഭയവും അഴിമതിയും Read More …