മരുന്നുകളുടെ ദുരുപയോഗം; യുഎയില്‍ മരിച്ചത് 45 പേര്‍

അബുദാബി: യുഎഇയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മരുന്നുകളുടെ ദുരുപയോഗം മൂലം മരിച്ചത് 45 പേര്‍. ആഭ്യന്തര വകുപ്പ് അധികൃതറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2017ല്‍ 13 പേരും 2018ല്‍ അഞ്ച് പേരുമാണ് മരുന്നുകളുടെ ദുരുപയോഗം കാരണം മരണപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി ഡ്രഗ് ഫെഡറല്‍ ഡയറക്ടറര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അല്‍ സുവൈദി പറഞ്ഞു. നിലവാരമില്ലാത്തതും നിരോധിക്കപ്പെട്ടതുമായ Read More …

താമരശ്ശേരി ചുരത്തിന്‍റെ ഒമ്ബതാം വളവില്‍ നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

വയനാട്: വയനാട് ചുരത്തിലെ ഒമ്ബതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടയാള്‍ പറഞ്ഞു. ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ ചാടി Read More …

കള്ളവോട്ട് ആരോപണം; റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. കളക്ടര്‍മാരോട് ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികള്‍ എടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. അസി.റിട്ടേണിങ് ഓഫീസറുടേയും പ്രിസൈഡിങ് ഓഫീസറുടെയും ഒത്താശയില്ലാതെ കള്ളവോട്ടുകള്‍ നടത്താന്‍ സാധിക്കില്ല. റിപ്പോര്‍ട്ട് വരുന്നത് വരെ Read More …

മീന്‍ വില കുതിച്ചുയര്‍ന്നു; വില്‍പ്പനയില്‍ ഇടിവ്

കല്പറ്റ: മീന്‍വരവ് കുറഞ്ഞതോടെ വില കുതിച്ചുയര്‍ന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്ററിനും വിഷുവിനും പോലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കാതെ നിരാശയിലാണ് മീന്‍കച്ചവടക്കാര്‍ . മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ നാലിലൊന്ന് വില്‍പ്പന പോലും ഇത്തവണ വിശേഷദിവസങ്ങളില്‍ ലഭിച്ചില്ലെന്ന് കല്പറ്റ ബൈപ്പാസിലെ മീന്‍മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന ഇ. സിദ്ധിഖ് പറഞ്ഞു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്‌നാട്ടില്‍ ട്രോളിങ് കൂടി ആരംഭിച്ചതോടെ Read More …

കെട്ടിടങ്ങളിലേക്കുള്ള വഴി തടഞ്ഞ് റോഡില്‍ പാര്‍ക്കിങ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊതു റോഡിനോടു ചേര്‍ന്നുള്ള കട മുറികള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നില്‍ സ്ഥിരമായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതു റോഡിലേക്കു സുഗമമായി പ്രവേശിക്കാനുള്ള കട ഉടമകളുടെ അവകാശം നിഷേധിക്കലാകുമെന്ന് ഹൈക്കോടതി. ചവറ ശാസ്താംകോട്ട റോഡിനു സമീപമുള്ള കടമുറികളുടെയും കെട്ടിടങ്ങളുടെയും ഉടമ തേവലക്കര സ്വദേശി എം നൗഷാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ Read More …

വ​ട​ക​ര​യി​ല്‍ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ വി​കാ​ര​മു​ണ്ടാ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍ സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ വി​കാ​ര​മു​ണ്ടാ​യെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍. ത​ന്‍റെ ജ​യം ഉ​റ​പ്പാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എ​ടു​ത്ത നി​ല​പാ​ടാ​ണ് ജ​നം അം​ഗീ​ക​രി​ച്ച​ത്. ബി​ജെ​പി​യു​ടെ നി​ല​പാ​ട് പൊ​ള്ള​യാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

മലയാളിയുടെ പേരില്‍ വ്യാജ സിം കാര്‍ഡ് എടുത്ത് തട്ടിപ്പ്

റിയാദ്: സൗദിയില്‍ മലയാളിയുടെ പേരില്‍ വ്യാജ സിം കാര്‍ഡ് എടുത്ത് സാമ്ബത്തിക തട്ടിപ്പ്. മലപ്പുറം സ്വദേശി ബാബുരാജാണ് നിയമക്കുരുക്കിലായത്. സൗദി സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മലയാളിയുടെ പേരിലെടുത്ത വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചത്. പൊലീസ് സ്പോണ്‍സറെ ബന്ധപ്പെട്ട് ബാബുരാജിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ പേരില്‍ Read More …

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 23880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 23800 രൂപയിലും ഗ്രാമിന് 2975 രൂപയിലുമാണ് വ്യാപാരം നടന്നത്