രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും; ജാമ്യമെടുക്കും

പത്തനംതിട്ട: ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല. പത്തനംതിട്ട കോടതിയിലാണ് ഹാജരാകുക. കേസില്‍ ജാമ്യം എടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനപ്രതിനിധികളും ഉള്‍പ്പെടെ 17 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ നേരത്തേ Read More …

വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രാ​ഹു​ലി​ന് ധൈ​ര്യ​മു​ണ്ടോ? വെ​ല്ലു​വി​ളി​ച്ച്‌ ബി​ജെ​പി

തിരുവനന്തപുരം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള. രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ ബി​ഡി​ജെ​എ​സി​ന്‍റെ അ​നു​മ​തി​യോ​ടെ ഇ​വി​ടെ ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യെ രം​ഗ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ സ്മൃ​തി ഇ​റാ​നി​യെ ഇ​വി​ടെ​യും എ​തി​രാ​ളി​യാ​യി കൊ​ണ്ടു​വ​രാ​ന്‍ ബി​ജെ​പി സം​സ്ഥാ​ന- ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി Read More …

ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ എന്‍.എസ്.എസ് നിര്‍ദ്ദേശിച്ചിട്ടില്ല,​ മുന്‍ പ്രസിഡന്റിനെ തള്ളി ആര്‍.ബാലകൃഷ്ണപിള്ള

കോട്ടയം: ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ എന്‍.എസ്.എസ് നര്‍ദ്ദേശിച്ചിട്ടില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. എന്‍.എസ്.എസ്. രാഷ്ട്രീയ കക്ഷിയല്ലെന്നും സമദൂര നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ബാലകൃഷ്ണപിള്ള. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യണമെന്ന് തങ്ങളോട് നേതൃത്വം നിര്‍ദ്ദേശിച്ചതായി കഴിഞ്ഞ ദിവസം രാജിവച്ച എന്‍.എസ്.എസ് ഭാരവാഹിയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. Read More …

മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ബില്‍ പാസാക്കിയാല്‍ അപ്പോള്‍ നോക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച്‌ സമസ്ത കേരള ജംമിയത്തുല്‍ ഉലമയാണ് കോടതിയെ സമീപിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ വരുന്നത് Read More …

ബിഹാ​റി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

പാ​റ്റ്ന: ബിഹാ​റി​ലെ പാ​റ്റ്ന​യി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യി. ജ​മാ-​അ​ത്ത്-​ഉ​ല്‍ മു​ജാ​ഹി​ദീ​ന്‍, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബം​ഗ്ലാ​ദേ​ശ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഇതാദ്യമായിട്ടല്ല; രാഹുല്‍ഗാന്ധിക്കെതിരേ പരിഹാസവുമായി കോടിയേരി

തിരുവനന്തപുരം: ദരിദ്രര്‍ക്ക് സഹായം നല്‍കുന്നതായുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപാനം ഇതാദ്യമായിട്ടല്ലെന്നും പ്രഖ്യാപനമുണ്ടായപ്പോഴൊക്കെ നിലവിലുള്ളതിനെക്കാള്‍ ദാരിദ്ര്യം കൂടുകയാണ് ചെയ്തിട്ടുള്ളതെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. യുപിഎ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രകടനപത്രികയുടെ ഭാഗമായ സുപ്രധാനപ്രഖ്യാപനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ദാരിദ്ര്യം Read More …

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം

ന്യൂസീലന്‍ഡ് : ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യം. ക്രൈസ്റ്റ് ചര്‍ച്ച്‌ ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച പ്രധാനമന്ത്രിയുടെ നിലപാടുകള്‍ കണക്കിലെടുത്തു ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ 2 ഹര്‍ജികളാണുള്ളത്. 18,000ത്തിലേറെ പേര്‍ ഇതിനകം ഇതില്‍ ഒപ്പുവച്ചു കഴിഞ്ഞു.

ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയില്‍

മീററ്റ്: ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശത്തെ മീററ്റിലാണ് സംഭവം. ശ്വാസതടസത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആശുപത്രി ജീവനക്കാര്‍ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഐസിയുവില്‍ പ്രവേശിപ്പിച്ച ഭാര്യയെ മരുന്ന് കുത്തിവെച്ച്‌ മയക്കി കിടത്ത് മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. Read More …