അയോധ്യ ഭൂമിതര്‍ക്കകേസ‌് മധ്യസ്ഥതയ‌്ക്ക‌് മൂന്നംഗ സമിതി: സുപ്രീംകോടതി ഉത്തരവായി

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കകേസ‌് മധ്യസ്ഥതയ‌്ക്ക‌് വിടാന്‍ സുപ്രീംകോടതി ഉത്തരവായി. മധ്യസ്‌ഥതയ്ക്ക് മൂന്നംഗ സമിതിയെ നിയമിച്ചു. സുപ്രീംകോടതി മുന്‍ ജഡ്‌ജിയുടെ നേതൃത്വത്തിലാണ്‌ സമിതി രൂപീകരിക്കുക. സുപ്രീംകോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുള്ളയാണ് സമിതിയ്ക്ക് നേതൃത്വം നല്‍കുക.പ്രമുഖ അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് അംഗങ്ങള്‍.മധ്യസ്‌ഥ ചര്‍ച്ച മാധ്യമങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാനാവില്ല. മധ്യസ്ഥ ചര്‍ച്ചയ്‌ക്കായി ഫൈസാബാദില്‍ Read More …

തിരുവനന്തപുരത്ത് കുമ്മനം തന്നെ; കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

തിരുവനന്തപുരം: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവും. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കുമ്മനത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്‌എസ് ശക്തമായ നിലപാടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് Read More …

പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയത് വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ്; ഇമാം കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തില്‍ കയറ്റിയതെന്ന് പൊലീസ് പറയുന്നു. തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തില്‍ കുട്ടിയെ കണ്ടെന്നും വാക്കുതര്‍ക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കി. ഇന്നലെ മധുരയില്‍ നിന്നുമാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി Read More …

പൊലീസില്‍ വനിതാ ബറ്റാലിയന്‍, അഗ്നിശമന സേനയില്‍ വനിതകള്‍, പ്രത്യേക വകുപ്പ്; എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വനിതാദിന സന്ദേശം

തിരുവനന്തപുരം : ‘ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.’ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്ബയിന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഫേസ്‌ബുക്കിലൂടെ വനിതാ ദിനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന ലക്ഷ്യങ്ങളും നയങ്ങളും വിശദമാക്കി ആശംസകള്‍ അറിയിച്ചത്‌. ഐക്യരാഷ്ട്രസഭയും Read More …

സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

വയനാട് വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്റി തുളച്ച്‌ മുന്നിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിനരികില്‍ നിന്നും തോക്കുകളും എട്ട് തിരകളും കണ്ടെത്തി. അതേസമയം, പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് Read More …

വയനാട്, മലപ്പുറം പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതീവ- ജാഗ്രത. പൊലീസ് സുരക്ഷ ശക്തമാക്കി. ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയത്. കൂടാതെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മാവോവാദികള്‍ എതുതരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്. ബുധനാഴ്ച രാത്രിയുണ്ടായ പോലീസിന്റെ ശക്തമായ Read More …

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന്‌ വി എം സുധീരന്‍

തേഞ്ഞിപ്പലം> ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍ . കലിക്കറ്റ് സര്‍വ്വകലാശാലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനുത്തരമായാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. കഴിവുള്ള പുതിയആളുകള്‍ മത്സര രംഗത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുധീരന്‍ പറഞ്ഞു.

എസ്.എ.ടി ആശുപത്രിയില്‍ നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 98 ലക്ഷം നല്‍കിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 97.56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ-സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 16 ലക്ഷം വിലയുള്ള ആട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം, 28 ലക്ഷം ചെലവഴിച്ചുള്ള 4 വെന്റിലേറ്ററുകള്‍, 14 ലക്ഷത്തിന്റെ Read More …