നഗ്‌നനായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമം; യുവാവിന്റെ വിശദീകരണം കേട്ട് അധികൃതര്‍ ഞെട്ടി

മോസ്‌കോ: പൂര്‍ണനഗ്‌നനായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ യുവാവിന്റെ ശ്രമം. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. നഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് അയാള്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. യാത്രയില്‍ ശരീരം ചലിച്ചു തുടങ്ങുമ്ബോള്‍ വസ്ത്രം ‘എയറോഡൈനാമിക്‌സിനെ’ നശിപ്പിക്കുമെന്നാണ് യുവാവ് പറഞ്ഞ മറുപടി. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമാണെന്നും യാത്രക്കാരന്‍ അവകാശപ്പെട്ടു. Read More …

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു.. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.. ആലത്തൂരില്‍ ടി,വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്‌ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ കാത്തിരുന്ന തൃശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ലോകസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണം; കാശ്മീരില്‍ നിന്ന് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്​ച മൂന്നു സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പ്​ പര്യടനം നടത്തും. ജമ്മുകശ്​മീര്‍, ഉത്തരാഖണ്ഡ്​, ​പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്​ എന്നിവിടങ്ങളിലാണ്​ മോദി പര്യടനം നടത്തുക. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബഹുജന റാലി നടത്തും. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ വ്യാഴാഴ്​ച നടക്കുന്ന തെരഞ്ഞെടുപ്പ്​ പരിപാടിയിലും മോദി പ​ങ്കെടുക്കും. 2014 തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ അഞ്ചു Read More …

അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ ഉടന്‍ പിടിവീഴും; ഡ്രോണുകള്‍ക്ക് ലൈസന്‍സ് ക‌ര്‍ശനമാക്കാന്‍ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ ക്യാമറകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്‍റ. അനധികൃത ഡ്രോണുകള്‍ക്കെതിരെ ഇനി കര്‍ശനനടപടിയുണ്ടാകും. ലൈസന്‍സ് വേണ്ടാത്ത ചൈനീസ് ഡ്രോണുകള്‍ക്ക് വേണ്ടി സംസ്ഥാനവ്യാപകമായി പരിശോധനയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഐജി അശോക് യാദവിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്‍ധരെ ഉള്‍പ്പെടുത്തിയുള്ള വിശദമായ അന്വേഷണവും പരിശോധനയും നടക്കും. അതേസമയം. തീരദേശ റെയില്‍വേ പാതക്ക് സര്‍വ്വേ തയ്യാറാക്കാന്‍ വന്ന Read More …

താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് സുരേന്ദ്രന്‍, ചെല്ലുന്നിടങ്ങളിലെല്ലാം ശരണം വിളികളുമായി ആവേശത്തോടെ എതിരേറ്റ് അണികളും

പത്തനംതിട്ട: താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവ് എത്തുമ്ബോള്‍ അണികളുടെ ആവേശം അണപൊട്ടുകയാണ്. പറഞ്ഞു വരുന്നത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ..സുരേന്ദ്രനെ കുറിച്ചാണ്. കേരളത്തില്‍ ബി..ജെ..പി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന സ്‌റ്റാര്‍ കാന്‍ഡിഡേറ്റാണ് സുരേന്ദ്രന്‍.. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബി..ജെ..പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.. കാത്തിരുന്ന പ്രഖ്യാപനം വന്നതോടുകൂടി അണികളും Read More …

ഇന്ന് മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വിമാനത്താവള അതോറിറ്റിയുടെ ചെന്നൈയിലെ റീജനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വൈകുന്നേരമാണ് ഇത് തുറന്നു കൊടുക്കുക. ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചിരുന്നു. ആഗമനത്തിന് മാത്രമായി പുതിയ വലിയ Read More …

ബി.ജെ.പി സീറ്റ് നിഷേധിച്ചു; പ്രതിഷേധവുമായി മുരളീമനോഹര്‍ ജോഷി

കാന്‍പൂര്‍: ബി.ജെ.പി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മുരളി മനോഹര്‍ ജോഷി. മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് തന്നോട് ബിജെപി ആവശ്യപ്പെട്ടതായി ജോഷിയുടേതെന്ന പേരില്‍ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. ഈ പ്രസ്താവനയില്‍ പക്ഷേ ജോഷി ഒപ്പിട്ടിട്ടില്ല. എന്നാല്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് മത്സരിക്കേണ്ടെന്ന് പറഞ്ഞതായി മുരളീ മനോഹര്‍ ജോഷി പറഞ്ഞെന്ന് ഒരു ദേശീയ ചാനല്‍ Read More …

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി ; മുഖ്യ പ്രതി റോഷനും കസ്റ്റഡിയില്‍

മുംബൈ : കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്നാണ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊല്ലം ഓച്ചിറയില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളം Read More …