മുസ്ലീംലീഗ്- എസ്ഡിപിഐ കൂട്ടുകെട്ട് വര്‍ഗീയ കാര്‍ഡ് കളി: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: മുസ്ലിം ലീഗ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. മുസ്ലീംലീഗ്- എസ്പിഡിഐ കൂട്ടുകെട്ടിനെ അപകടകരകരമായ വര്‍ഗീയ കാര്‍ഡ് കളിയെന്നാണ് കോടിയേരി വിശേഷിപ്പിച്ചത്. മുസ്ലിംലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളോടു പ്രതികരിക്കുമ്ബോഴായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്. എസ്ഡിപിഐയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറയുമ്ബോള്‍ Read More …

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനം: സഭയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദ്ദേശം

വയനാട്: സഭയില്‍ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. സിനഡ് തിരുമാനം ലംഘിച്ച്‌ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്ബളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കില്‍ Read More …

എ​സ്ഡിപി​ഐ​യു​മാ​യി ധാ​ര​ണ​യി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: എ​സ്ഡിപി​ഐ​യു​മാ​യി ലീ​ഗ് ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ര​ഹ​സ്യ ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് ഗ​സ്റ്റ് ഹൗ​സി​ലാ​ണോ, അ​തൊ​രു പൊ​തു​സ്ഥ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ലീ​ഗ് – എ​സ്ഡി​പി​ഐ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.  മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍ മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ Read More …

ദേവസ്വം കമീഷണറായി എം ഹര്‍ഷനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം കമീഷണറായി ദേവസ്വം വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഹര്‍ഷനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി. താല്‍ക്കാലിക നിയമനത്തിനാണ് അനുമതി. എന്‍ വാസുവിന്റെ നിയമന കാലാവധി ഇന്ന് അവസാനിക്കെയാണ് കോടതി അനുമതി നല്‍കിയത്. സ്ഥിരം നിയമനത്തിനായുള്ള പട്ടിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

റഫാല്‍ കേസ്; പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നത്‌ മാറ്റി

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നിട്ടുള്ള രേഖകള്‍ കേസില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിലാണ് കോടതിയുടെ തീരുമാനം വരിക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരിക്കുന്നത്. റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച്‌ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് Read More …

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ല: കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ടോം വടക്കന്റെ ചുവടുമാറ്റം പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണെന്നും കുമ്മനം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ ഇനിയും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടിമാറ്റ പ്രഖ്യാപനം ടോം വടക്കന്‍ നടത്തിയത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ Read More …

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി ടോം വടക്കനെ ഇറക്കിയേക്കും,​ തൃശൂരിലും ചാലക്കുടിയിലും സാദ്ധ്യത

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച്‌ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. വിജയസാദ്ധ്യതയുള്ള തൃശൂരിലോ ചാലക്കുടിയിലേ മത്സരിപ്പിക്കാനാണ് സാദ്ധ്യത. കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ മണിക്കൂറുകള്‍ക്ക് മുമ്ബാണ് ടോം വടക്കന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് നേതൃത്വം നല്‍കുന്ന Read More …

നളിനി നെറ്റൊ രാജി വച്ചത് അഭിപ്രായവ്യാത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നളിനി നെറ്റോ രാജി വച്ചത് അഭിപ്രായ വ്യത്യാസം മൂലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. അവരുടെ സഹോദരന് പ്രൈവറ്റ് സെക്രട്ട റിയായി ചുമതല നല്‍കി. ഇതുസംബന്ധിച്ച പേപ്പറില്‍ ഇന്നലെ ഒപ്പു വച്ചു. സഹോദരന്‍ സ്ഥാനമേല്‍ക്കുന്നതിനാല്‍ തുടരുന്നത് ഔചിത്യമല്ലാത്തതിനാലാണ് നളിനി നെറ്റോയുടെ രാജിയെും പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് Read More …