നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞ കേസ്‌: മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി പിടിയില്‍.ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ ആര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്ബാനൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത് . പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹര്‍ത്താല്‍ Read More …

എന്‍ഡോസള്‍ഫാന്‍; എല്‍ഡിഎഫിന് പ്രതിപക്ഷത്തിരിക്കുമ്ബോഴുള്ള നിലപാടല്ല ഭരിക്കുമ്ബോള്‍: മുല്ലപ്പള്ളി

മലപ്പുറം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തില്‍ ഇരിക്കുമ്ബോള്‍ ഒരു നിലപാടും പ്രതിപക്ഷത്ത് ഇരിക്കുമ്ബോള്‍ മറ്റൊരു നിലപാടുമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുമ്ബ് ഇരകളെ സെക്രട്ടേറിയറ്റിന് മുമ്ബില്‍ കൊണ്ടിരുത്തി സമരം ചെയ്തവരാണ് ഇപ്പോള്‍ സമരത്തെ പരിഹസിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യമന്ത്രി ഉടന്‍ പരിഹാരം കാണണമെന്നും മുല്ലപ്പള്ളി Read More …

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

ചെറായി; ചെറായില്‍ യുവതിയെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഎല്‍എച്ച്‌ കോളനിയില്‍ താമസിക്കുന്ന ചെറായി സ്വദേശി വിനു (29) വിനെയാണ് മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 23ന് രാത്രിയിലായിരുന്നു സംഭവം. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാത്രി മുനമ്ബം എസ്.ഐ. ടി.വി. Read More …

എന്‍ഡോസള്‍ഫാന്‍ പ്രശ്നപരിഹാരം ഉടനെന്ന് പിണറായി; വിഎം സുധീരന്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സമരക്കാരുമായി ചര്‍ച്ച നടത്തി. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സുധീരന്‍ പറഞ്ഞു. മാറിമാറി വന്ന സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച്‌ പി.ജെ ജോസഫ്‌

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലുറച്ച്‌ പി.ജെ ജോസഫ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഫെബ്രുവരി അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഈ മാസം 20നും 25നും Read More …

പി.​ജെ. ജോ​സ​ഫി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വാ​ങ്ങാ​ന്‍ ശേ​ഷി​യു​ണ്ടെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പി.​ജെ. ജോ​സ​ഫി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വാ​ങ്ങാ​ന്‍ ശേ​ഷി​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ത് സീ​റ്റ് ത​ര്‍​ക്ക​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ പോ​കാ​നി​ല്ല. ജോ​സ​ഫ് യു​ഡി​എ​ഫ് ന​യ​ങ്ങ​ളോ​ട് എ​തി​ര്‍​പ്പു​ന്ന​യി​ച്ചാ​ല്‍ അ​പ്പോ​ള്‍ ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. Read More …

യോഗി ആദിത്യനാഥ് 14 ന് പത്തനംതിട്ടയില്‍

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈമാസം 14 ന് പത്തനംതിട്ടയില്‍ ഇതും. പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്ത്തല പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിക്കും. വോട്ടര്‍ ലിസ്റ്റിലെ ഓരോ പേജിലെയും പ്രമുഖരടക്കം 25000 പേര്‍ പങ്കെടുക്കുന്ന യോഗത്തിലാകും യോഗി ആദിത്യനാഥ് സംസാരിക്കുക.

മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ, വിമര്‍ശനവുമായി ദയാബായി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്ബില്‍ നിരാഹാര സമരത്തിലിരിക്കെയാണ് ദയാബായി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുരന്തബാധിതര്‍ നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് സങ്കടയാത്ര നടത്തും. അതേസമയം, ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം മൂന്നാം ദിവസത്തിലും തുടരുകയാണ്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. Read More …