ഒരു തെറ്റു പറഞ്ഞു പോയി, തിരുത്തി, വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടാ.പ്രിയനന്ദനന് പിന്തുണയുമായി ശാരദക്കുട്ടി

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി, വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടായെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഇന്നലെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദനെ ആക്രമിച്ചിരുന്നു. തൃശ്ശൂരിലെ വീടിന് മുന്നില്‍വെച്ച്‌ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദനന്റെ തലയിലൂടെ Read More …

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ കുരുക്ക്

തിരുവനന്തപുരം: അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടെന്നറിയിച്ച്‌ കേരളത്തിലെ 18 ലക്ഷത്തോളം പേര്‍ക്ക് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചു. പദ്ധതി നടത്തിപ്പിനായി ഇന്‍ഷുറന്‍സ് കമ്ബനിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലെന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ കത്ത് കേരളത്തിലെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിക്കായി കേരളം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടേയുള്ളു. Read More …

സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍

കൊച്ചി: സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡിലെത്തി. ആഭ്യന്തര വിപണിയില്‍ ഇന്ന് മാത്രം പവന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 24,400 രൂപയായി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുത്തനെ കുതിച്ചു കയറിയത്. ഗ്രാമിന് 50 രൂപ കൂടി 3,050 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും Read More …

നവീന്‍ പട്‌നായിക് നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡീഷയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ പട്‌നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ദേശീയതലത്തില്‍ മോദിക്കെതിരെയും ഒഡീഷയില്‍ മോദി പതിപ്പിനെതിരെയും കോണ്‍ഗ്രസ് പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. “പക്ഷേ, നവീന്‍ Read More …

മത്സ്യത്തൊഴിലാളിയുടെ കൊലപാതകം; പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും, ഒഴൂര്‍ വില്ലേജ് ഓഫീസ് താഴിട്ട് പൂട്ടി

മലപ്പുറം: താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. കുറ്റപത്രം സമര്‍പ്പിക്കാനാവശ്യമായ രേഖകള്‍ പൊലീസിനു നല്‍കാത്ത വില്ലേജ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ കൊല്ലപ്പെട്ട സവാദിന്റെ ബന്ധുക്കള്‍ ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഒഴൂര്‍ വില്ലേജ് ഓഫീസ് ബന്ധുക്കളും നാട്ടുകാരുമെത്തി താഴിട്ടുപൂട്ടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനായി പൊലീസിന് മാപ്പും സ്കെച്ചും നല്‍കാന്‍ വില്ലേജ് ഓഫീസര്‍ Read More …

സഭ ദ്രോഹനടപടി തുടര്‍ന്നാല്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കും:സിസ്റ്റര്‍ ലൂസി

സഭാ നടപടി തുടര്‍ന്നാല്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍.മഠത്തിന്റെ നിയമാവലികളും സന്യാസ സഭയുടെ നിര്‍ദേശങ്ങളും താന്‍ ലംഘിച്ചിട്ടില്ല.നിലവില്‍ ചില മേലധികാരികള്‍ തനിക്കെതിരെ ഏകപക്ഷീയ അധിക്ഷേപങ്ങളാണ് പടച്ചുവിടുന്നതെന്നും സിസ്റ്റര്‍ ആരോപിച്ചു.പാലക്കാട് വിക്‌ടോറിയ കോളജില്‍ നടന്ന സെമിനാറിനെത്തിയതായിരുന്നു സിസ്റ്റര്‍. മഠത്തിലെ സഹസന്യാസിമാര്‍ ഭൂരിഭാഗവും തന്നോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയാണ്. താന്‍ മഠത്തിലെ കൂട്ടുപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്നാണ് കഴിഞ്ഞ Read More …

ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്, സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം. ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന്‍ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ആക്രമണം. വല്ലംചിറ ജംഗ്ഷനിലെ കടയിലേക്ക് പോകുന്നതിനിടെ Read More …

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേരള സ്‌റ്റേറ്റ ടെംപിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജ്ജിയിലാണ് നടപടി. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍ അനിശ്ചിതമായി വൈകിയ സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.