കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി
ഇന്ന് രാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. പണിമുടക്ക് തടഞ്ഞ ഹെെക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നില്ലെന്നും സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും കെ.എസ്.ആര്‍.ടി.സി യൂണിയന്‍ അഭിപ്രായപ്പെട്ടു. നേരത്തെ,അനിശ്ചിതകാല പണിമുടക്ക് ഹെെക്കോടതി തടഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ നാളെ മുതല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം Read More …
പൊലീസ് മേധാവി നിയമനം; ഇളവ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തെ സുപ്രീംകോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിയമനം നടത്താനാകില്ലെന്നാണ് കോടതി പറഞ്ഞത്. പ്രകാശ് സിംഗ് കേസിലെ വിധി ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. നിയമനം തീര്‍ച്ചയായും യുപിഎസ്‌സി തയ്യാറാക്കുന്ന പട്ടികയില്‍ നിന്നു തന്നെ നടത്തണമെന്നും കോടതി വ്യക്തമാക്കി.
അയ്യപ്പന് വേണ്ടി പോരാട്ടം തുടരും: പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ്
ശബരിമല ദര്‍ശനത്തിനായെത്തി പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടി സംഭവത്തില്‍ പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ് രംഗത്ത്. ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധം കാരണമാണ് തിരിച്ചിറക്കിയത്. യുവതികളെ നീലിമലയില്‍ പുലര്‍ച്ചെ നാലരയോടെയാണ് തടഞ്ഞത്. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് യുവതികള്‍ എത്തിയതെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് Read More …
മമത ബാനര്‍ജിയുടെ മെഗാ പ്രതിപക്ഷറാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മെഗാ പ്രതിപക്ഷറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കില്ല. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരിക്കും റാലിയില്‍ പങ്കെടുക്കുന്നത്. ഈ മാസം 19നാണ് പ്രതിപക്ഷപാര്‍ട്ടികളെ ഉള്‍പ്പെടുത്തി മെഗാറാലി നടത്തുന്നത്. രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കുന്നതിനോട് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് Read More …
ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാകണം; വെല്ലുവിളിച്ച് ചെന്നിത്തല
ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ത്രിപുര അല്ല ആവര്‍ത്തിക്കുന്നതെന്നും മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘഡും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചെന്നിത്തലയുടെ വെല്ലുവിളി. പ്രോട്ടോകോള്‍ ലംഘനം അപലപനീയമാണ്. പിണറായി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ല. ആണുങ്ങള്‍ തറക്കലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തത്. Read More …
കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു; നാളത്തെ ചര്‍ച്ചയില്‍ സംഘടനകള്‍ പങ്കെടുക്കണം
കൊച്ചി: കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാലാണ് തടഞ്ഞത്. നാളത്തെ ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരം സംബന്ധിച്ച ചര്‍ച്ചകളുടെ ഫലം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചക്ക് 1.45 ന് വിവരം അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. സമരക്കാര്‍ Read More …
ശബരിമല: മോദിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോടിയേരി
കശബരിമലയെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിയുടെ പദവിക്ക് ചേരുന്നതല്ല, മറിച്ച് ആര്‍എസ്‌എസ് പ്രചാരകന് ചേരുന്നതാണ് മോദിയുടെ പ്രസംഗമെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നത് മോദിയുടെ സ്വപ്നം മാത്രമാണെന്നും മധ്യപ്രദേശില്‍ അടക്കം ഉണ്ടായ പരാജയം മറച്ചു വയ്ക്കാനാണ് ത്രിപുരയുടെ പേര് പറഞ്ഞു അണികളെ Read More …
