ജമ്മു കശ്മീരില്‍ പാക് ആക്രമണം ; ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയില്‍ പാക് ആക്രമണം. സംഭവത്തില്‍ ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു. വിനയ് പ്രസാദ് എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്.വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ വിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

വിദഗ്ധ പരിശോധനയ്ക്കായി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയി. വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയ്റ്റ്‌ലി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ ചികിത്സയ്ക്കായാണ് ഇപ്പോള്‍ അദ്ദേഹം പോയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിനു മുന്‍പായി ജയ്റ്റ്‌ലി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനാകില്ല: കോടിയേരി

കോഴിക്കോട്: കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി റദ്ദ് ചെയ്താലും സ്ത്രീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ അഞ്ച് Read More …

സ്വന്തം മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു

ഷാര്‍ജ: രാജ്യത്ത് പ്രയപൂര്‍ത്തിയാവാത്ത സ്വന്തം മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒരു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. രാജ്യത്തെ ലൈംഗിക തൊഴിലാളിയായ Read More …

ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ പോര്; ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില്ല

തിരുവനന്തപുരം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. അതേസമയം നടനും എം പിയുമായ സുരേഷ് ഗോപിക്കും ഒ രാജഗോപാലിനും പരിഗണന നല്‍കിയിട്ടുണ്ട്.  ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആണ് കൊല്ലം ബൈപ്പാസിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് രൂക്ഷമായത്. Read More …

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 550,000 ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 550,000 ദിര്‍ഹം നഷ്ടപരിഹാരമായി ലഭിച്ചു. ദുബൈ കോടതിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിട്ടത്. 59കാരനായ ഹര്‍ചന്ദ് സിംഗിനാണ് തുക ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ ഹര്‍ചന്ദിന് 2017 മാര്‍ച്ച്‌ 21നാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. അബൂദാബിയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഹര്‍ചന്ദിനെ ഉടനെ അല്‍ റഹ്ബ ആശുപത്രിയില്‍ എത്തിച്ചു. ഒരു പാക്കിസ്ഥാനി ഡ്രൈവറുടെ ശ്രദ്ധയില്ലായ്മയാണ് ഹര്‍ചന്ദിന് Read More …

കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടി. പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയ കനക ദുര്‍ഗ്ഗ ബന്ധുക്കള്‍ ആക്രമിച്ചെന്നാരോപിച്ചതിന് പിന്നാലെ ഭര്‍ത്താവിന്റെ അമ്മ ചികിത്സ തേടി എത്തിയത്. നേരത്തെ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കനകദുര്‍ഗ്ഗയെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. വീട്ടിലെത്തിയ കനക ദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്ക് Read More …

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 24,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.