ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ശാസ്താംകോട്ട : ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊല്ലം ശാസ്താംകോട്ട ക്ഷേത്ര റോഡില്‍ പഴയ പൊലീസ് എയിഡ് പോസ്റ്റിനോട് ചേര്‍ന്ന് ടൗവലില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കുഞ്ഞിനെ പെട്ടെന്നു തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  പ്രസവിച്ച്‌ മൂന്നു Read More …

കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

ആലപ്പാട്: കരിമണല്‍ ഖനന വിഷയവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വെെകിട്ട് വ്യവസായമന്ത്രി ഇ.പി ജയരാജനാണ് ചര്‍ച്ച നടത്തുക. സീ വാഷിംഗ് നിറുത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഖനനം പൂര്‍ണ്ണമായും നിറുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. നേരത്തെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരം Read More …

കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക് ആക്രമണം

പൂഞ്ച്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. പാക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്. ജനുവരി 11 അതിര്‍ത്തിയിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ബുദ്ധിമുട്ടുള്ള ഈ സമയത്ത് താങ്കള്‍ക്കും കുടുംബത്തിനും ഒപ്പം; ജയ്റ്റ്ലിക്കു പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി: അസുഖ ബാധിതനായി യുഎസില്‍ ചികില്‍സ നടത്തുന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണ്‍‌ ജയ്റ്റ്ലി സുഖമായിരിക്കുന്നില്ലെന്ന കാര്യം തന്നെ അസ്വസ്ഥനാക്കുന്നതായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രോഗത്തെ കീഴടക്കാന്‍‌ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. എന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സ്നേഹം അദ്ദേഹത്തെ അറിയിക്കുകയാണ്.- ട്വിറ്ററില്‍ രാഹുല്‍ പ്രതികരിച്ചു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് Read More …

കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ന​​യ്റോ​​ബി: കെ​​നി​​യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ ന​​യ്റോ​​ബി​​യി​​ലെ ഹോ​​ട്ട​​ല്‍ സ​​മു​​ച്ച​​യ​​ത്തി​​ല്‍ ചൊ​​വ്വാ​​ഴ്ച സോ​​മാ​​ലി​​യ​​യി​​ലെ അ​​ല്‍​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ര്‍ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.  ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന 700 പേ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ച്ചെ​​ന്നും അ​​ഞ്ചു ഭീ​​ക​​ര​​രെ വ​​ധി​​ച്ചെ​​ന്നും കെ​​നി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഉ​​ഹ്റു കെ​​നി​​യാ​​റ്റ ടി​​വി പ്ര​​സം​​ഗ​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.  20 മ​​ണി​​ക്കൂ​​ര്‍ നേ​​ര​​ത്തെ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണു സൈ​​ന്യ​​ത്തി​​ന് ഭീ​​ക​​ര​​രെ അ​​മ​​ര്‍​​ച്ച ചെ​​യ്ത് ഉ​​പ​​രോ​​ധം Read More …

പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്കുണ്ട് : പിണറായി വിജയന്‍

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതാവസ്ഥ കേരളത്തില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉണ്ടാക്കിയതില്‍ നവോത്ഥാനത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പിന്നാക്കക്കാര്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും പീഡനമേറ്റുവാങ്ങേണ്ട അവസ്ഥയാണെങ്കിലും അത്തരം സാഹചര്യമല്ല കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കിളിമാനൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ Read More …

”ആന്ധ്ര വരെയേ പോവാറുള്ളൂ, അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഡല്‍ഹിക്ക്” ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒട്ടേറെപ്പേര്‍ ഉണ്ടെന്നും താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. താനിപ്പോള്‍ എംഎല്‍എ ആണ്, എന്തിനു ലോക്‌സഭയിലേക്കു മത്സരിക്കണം എന്ന മറുചോദ്യത്തോടെയാണ് Read More …

പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നു: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അപലപിക്കുന്ന പ്രധാനമന്ത്രി ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുപ്രിംകോടതി വിധി ഭരണഘടന ബെഞ്ചിന്റേതാണ്. ആ വിധിയെ ബി.ജെ.പിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്തതാണ്. എന്നാല്‍, Read More …