കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ല്‍: കെ​എ​സ്‌ആ​ര്‍​ടി​സി വ​ഴു​തി​ക്ക​ളി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി. എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട കേ​സി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി വ​ഴു​തി​ക്ക​ളി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് വി​മ​ര്‍​ശ​നം.  കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ പു​റം​വാ​തി​ല്‍ നി​യ​മ​നം ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സ്ഥി​രം ക​ണ്ട​ക്ട​ര്‍​മാ​രെ നി​യ​മി​ച്ച​തി​ന്‍റെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ കെ​എ​സ്‌ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് Read More …

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനമായി

പത്തനംതിട്ട: യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അവസാനിപ്പിച്ചു. നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും തീരുമാനിച്ചു. അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ മതിയെന്നാണ് തീരുമാനം. ഇപ്പോള്‍ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിന്‍വലിക്കും.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് രാജ്നാഥ് സിംഗ്

ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തന്‍റെ ലോക്സഭ മണ്ഡ‍ലമായ ലക്നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ‍ില്‍ നിന്ന് ലക്നൗവില്‍ എത്തിയവരുടെ ഉത്തരായനി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍ വികസന Read More …

ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ജാമ്യഹര്‍ജിയില്‍ ഇളവ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്.

ശബരിമലക്കേസ് ജനുവരി 22 ന് വാദം കേള്‍ക്കില്ല; പുതിയ തിയതി പിന്നീട്

ദില്ലി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിന്റെ തീരുമാനം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധി.

കാട്ടുപന്നികളെ തുരത്താന്‍ സ്‌ഥാപിച്ച വൈദ്യുതകമ്ബിയില്‍നിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു

പട്ടാമ്ബി: കാട്ടുപന്നികളെ തുരത്താന്‍ സ്‌ഥാപിച്ച വൈദ്യുതകമ്ബിയില്‍നിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. കാകൊല്ലൂര്‍ കടാങ്കോട്ടില്‍ പള്ളിയിലില്‍ പരേതനായ നാരായണന്റെ മകന്‍ മണികണ്ഠ (സുന്ദരന്‍ – 40 -) നാണ് മരിച്ചത്.  സ്വാകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ വൈദ്യുതി കമ്ബി കെട്ടിയതില്‍ നിന്നും ഷേക്കേറ്റാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 ഓടെ വീടിന് മുന്നില്‍ മരിച്ച Read More …

ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പന്തളത്ത് പ്രായ്ശ്ചിത്തം

പന്തളം:  ശബരിമലയിലെ പോലീസ് നടപടികള്‍ക്ക് പ്രായ്ശ്ചിത്തം നടത്തി. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്വ ചടങ്ങുകള്‍. ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായ്ശ്ചിത്തമായി സംഘടിപ്പിച്ച പരിപാടി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എ.ഡി.ജി.പി ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മയും മുന്‍ പൊലീസുകാരടക്കം മുപ്പതോളം പേരും പങ്കെടുത്തു. Read More …

ഖഷോഗി കൊലപാതകം; പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം; മൈക്ക് പോംപിയോ

റിയാദ്: സൗദിയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധമുള്ള എല്ലാവരെയും സൗദിയിലെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സൗദി സന്ദര്‍ശനത്തിനിടെ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന എട്ടുദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പോംപിയോ റിയാദിലെത്തിയത്. സൗദി ഭരണാധികാരി Read More …