കെഎസ്‌ആര്‍ടിസിയില്‍ എത്രപേര്‍ പുതുതായി ജോലിക്ക്‌ കയറിയെന്ന്‌ ഹൈക്കോടതി

കൊച്ചി: എം പാനല്‍ഡ് ജീവനക്കാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം തേടി. പി എസ് സി യുടെ നിയമന ശുപാര്‍ശ ലഭിച്ച എത്ര പേര്‍ ജോലിക്കു കയറി, എത്ര പേര്‍ കൂടുതല്‍ സമയം ചോദിച്ചു, ഇനി എത്ര ഒഴിവ് നിലവിലുണ്ട്, ഒഴിവുള്ള തസ്തിക നികത്താന്‍ എന്തു നടപടി സ്വീകരിച്ചു ഇക്കാര്യങ്ങള്‍ ഒരാഴ്ച്ചക്കകം അറിയിക്കണമെന്നും Read More …

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

അബുദാബിയില്‍ 14 ഏക്കര്‍ ഭൂമിയില്‍ ഹൈന്ദവ ക്ഷേത്രം

ദുബായ്: അറേബ്യന്‍ മണ്ണില്‍ പ്രവാസികള്‍ക്ക് ആരാധനക്കായി അമ്ബലമൊരുങ്ങുന്നു .അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രത്തിനായി പതിനാല് ഏക്കര്‍ ഭൂമികൂടി അനുവദിച്ചു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ച്‌ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പതിമൂന്ന് ഏക്കര്‍ സ്ഥലം അല്‍ റഹ്ബ മേഖലയില്‍ അനുവദിച്ചിരുന്നു. ഇതിനോടുചേര്‍ന്നുള്ള 14 ഏക്കര്‍ കൂടിയാണ് വീണ്ടും കിരീടാവകാശി Read More …

ഏഴു മാസമായി ശമ്ബളമില്ല; 70 മലയാളികളടക്കം നാനൂറോളം പ്രവാസികള്‍ ദുരിതക്കയത്തില്‍

ദുബായ് : കമ്ബനി ഉടമകള്‍ മുങ്ങിയത് മൂലം ഏഴു മാസമായി ശമ്ബളമില്ലാതെ കഴിയുകയാണ് 70 മലയാളികളടക്കം നാനൂറോളം പ്രവാസികള്‍. അബുദാബിയിലെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപില്‍ താമസിക്കുന്ന അല്‍വസീത എമിറേറ്റ്സ് കാറ്ററിങ് സര്‍വീസസ് കമ്ബനി തൊഴിലാളികളാണ് കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവരില്‍ വീസ കാലാവധി കഴിഞ്ഞവരും രാജിക്കത്തു കൊടുത്തവരും കമ്ബനിക്കെതിരെ കേസ് നല്‍കിയവരും ഉള്‍പ്പെടും. എട്ടു Read More …

എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ സുഹൃത്തിനെ കഴുത്തറുത്തു കൊലപ്പെടുത്തി. യുവതിക്ക് ഒരാളോട് മാത്രം പ്രണയം തോന്നിയതിന്റെ ദേഷ്യത്തിലാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. കുംഭകോണം അവനിയാപുരത്താണു സംഭവം നടന്നത്. മയിലാടു തുറൈയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുന്‍തസറി(20)നെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. കായലിനു സമീപത്തായിരുന്നു മുന്‍തസറിന്റെ മൃതദേഹം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി Read More …

റഫാല്‍ ഇടപാട്: നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്

ദില്ലി: റഫാല്‍ ഇടപാടില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്(എച്ച്‌എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്നലോക്സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്. കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. എച്ച്‌ എ എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന് സഭയെ തെറ്റദ്ധരിപ്പിച്ചു എന്നാണ് നോട്ടീസില്‍പറയുന്നത്. നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. Read More …

ഇത് കരിയറിലെ മികച്ച നേട്ടം; വികാരഭരിതനായി വീരാട് കൊഹ്‌ലി

തന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച നേട്ടമാണ് ഓസ്‌ട്രേലിയയിലെ പരമ്ബര വിജയമെന്ന് വീരാട് കൊഹ്‌ലി. നേരത്തെ ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ താന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും അന്ന് വികാരഭരിതരാകുന്നത് താന്‍ കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്നും കൊഹ്‌ലി പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള ഒരു ടീം Read More …

വളര്‍ത്തുനായയെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ച്‌ ഉടമ യുവാവിനെ വെടിവെച്ച്‌ കൊന്നു

ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കല്ലെറിഞ്ഞ യുവാവിനെ ഉടമ വെടിവെച്ച്‌ കൊലപ്പെടുത്തി. മൂപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം നടന്നത്. ഞായറാഴ്ച വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ കുരക്കാന്‍ തുടങ്ങി. ശേഷം നായ തന്നെ ആക്രമിക്കാന്‍ തുടങ്ങിയതോടെ അഫഖ് കല്ലെറിഞ്ഞു. Read More …