മുസ്ലീം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിട്ട് വരുന്നത് വിലക്കിയ സ്‌കൂള്‍ നടപടി യില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

സ്‌കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമാണെന്ന കാരണത്താല്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിടാന്‍ അനുവദിക്കാതിരുന്ന ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിനെതിരെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം. വ്യക്തി താത്പര്യങ്ങള്‍ പൊതു താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. ഹര്‍ജിക്കാര്‍ക്ക് തങ്ങളുടെ സ്വകാര്യ അവകാശങ്ങള്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. Read More …

ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിത്തം: ഏഴ് വയസുള്ള കുട്ടി മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസുള്ള കുട്ടി മരിച്ചു. പുക ശ്വസിച്ച്‌ ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ഡിഫന്‍സിന് അപകടം സംബന്ധിച്ച്‌ വിവരം ലഭിച്ചത്. ഖുലയ്യയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി, തീ മറ്റ് ഫ്ലാറ്റുകളിലേക്ക് പടരുന്നത് Read More …

ഭാര്യയ്ക്കായ് ഒരുക്കിയ കെണിയില്‍ വീണത് അമ്മ; വന്‍ ദുരന്തം ഒഴിവായത് നാലനാരിഴയ്ക്ക്

വടകര: ഭാര്യയെ കൊല്ലാനൊരുക്കിയ കെണിയില്‍ കുടുങ്ങിയത് സ്വന്തം അമ്മ. ഒടുവില്‍ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ ആറു മണിയോടെ പെട്രോള്‍, മണ്ണെണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ ഭാര്യ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. ഭാര്യയുമായി Read More …

രാമക്ഷേത്രത്തിന് വേണ്ടി വികസനത്തെ തഴഞ്ഞു, ഇപ്പോള്‍ വലിയ വില നല്‍കേണ്ടിവന്നു: ബിജെപി എം. പി

ന്യൂഡല്‍ഹി:  അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ ബിജെപിയിലെ നിരവധി നേതാക്കള്‍ രംഗത്ത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തിലേയ്ക്ക് കുതിക്കുമ്ബോള്‍ മദ്ധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. പാര്‍ട്ടി നേതൃത്വത്തിന് പിഴച്ചുവെന്ന് ബിജെപി രാജ്യസഭ എം. പി സഞ്ജയ് കക്കാഡെ തുറന്നടിച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടിക്ക് പരാജയമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മദ്ധ്യപ്രദേശ് Read More …

എന്തൊക്കെ ചെയ്യരുതെന്ന് തന്നെ പഠിപ്പിച്ചത് മോദിയാണെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹല്‍ ഗാന്ധി രംഗത്ത്. വലിയൊരു അവസരമാണ് 2014ല്‍ ജനങ്ങള്‍ മോദിക്ക് കൊടുത്തത്. എന്നാല്‍ അതെല്ലാം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന് മാത്രമല്ല പല അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്‌തെന്ന് രാഹുല്‍ പറഞ്ഞു. ‘ഞാന്‍ എന്റെ അമ്മയോട് പറയുകയായിരുന്നു എന്നെ Read More …

കോ​ണ്‍​ഗ്ര​സി​ന് മാ​യാവ​തി​യു​ടെ പി​ന്തു​ണ

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും കോ​ണ്‍​ഗ്ര​സി​നു പി​ന്തു​ണ​യു​മാ​യി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. ബി​ജെ​പി​യെ മാ​റ്റി​നി​ര്‍​ത്താ​നാ​ണ് പി​ന്തു​ണ​യെ​ന്നും അ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് എ​തി​രെ​യാ​യി​രു​ന്നു ബി​എ​സ്പി​യു​ടെ പോ​രാ​ട്ടം. മ​ധ്യ​പ്ര​ദേ​ശി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ല്‍​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ രാ​ജ​സ്ഥാ​നി​ലും കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി മൂ​ലം ജ​നം പൊ​റു​തി​മു​ട്ടി. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം ബി​ജെ​പി​യോ​ടു​ള്ള Read More …

ഫ്രാന്‍സില്‍ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചു

പാരിസ്: ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടാവാമെന്ന് റിപ്പോര്‍ട്ട്. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുപത്തൊമ്ബതുകാരനായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായി പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

പീഡനക്കേസുകളില്‍ ഇരകള്‍ മരിച്ചാല്‍ പോലും പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസുകളില്‍ ഇരകളുടെ പേരുവിവരം ഒരുതരത്തിലും വെളിപ്പെടുത്താന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഇരകള്‍ മരിച്ചാല്‍ അവരുടെ അടുത്തബന്ധുക്കളുടെ സമ്മതമുണ്ടെങ്കില്‍പ്പോലും പേര് വെളിപ്പെടുത്തരുതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിലെ എഫ്‌ഐആര്‍ പോലീസ് വൈബ്സൈറ്റുകളിലും പ്രസിദ്ധപ്പെടുത്തരുത്. ഇര ആരെന്നു വെളിവാകുന്ന വിദൂര സൂചനകള്‍ പോലും മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ നല്‍കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ Read More …