ശബരിമല; ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ബിജെപിയുടെ തട്ടകമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് ഉണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. Read More …
