ശബരിമല വിഷയം; തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: തന്ത്രി ബ്രാഹ്മണനല്ലെന്നും ബ്രാഹ്മണ രാക്ഷസനാണെന്നും ജി സുധാകരന്‍. തന്ത്രിയ്ക്ക് അയ്യപ്പനോട് സ്‌നേഹമില്ലെന്നും സ്ത്രീകള്‍ കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നും അദ്ദേഹം ചോദിച്ചു. തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ദേവസ്വംബോര്‍ഡിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല പ്രക്ഷോഭം ബി.ജെ.പി കടുപ്പിക്കുന്നു: 18ന് സെക്രട്ടേറിയറ്റ് വളയും, മോദിയും കേരളത്തിലെത്തും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമല പ്രക്ഷോഭം കടുപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്ബ് ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. പണിപൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനും പിന്നാലെ ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം Read More …

പത്തനംതിട്ടയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായി. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയില്‍ 204 പേര്‍ കരുതല്‍ തടങ്കലിലാണെന്നും Read More …

ക​ണ്ണൂ​രി​ല്‍ സാ​യു​ധ സേ​ന​യെ വി​ന്യ​സി​ച്ചു; രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് പോ​ലീ​സ് കാ​വ​ല്‍

ത​ല​ശേ​രി(​ക​ണ്ണൂ​ര്‍): പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടേ​യും എം​എ​ല്‍​എ-​എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും വീ​ടു​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ തു​ട​ര്‍​ന്ന് ക​ടു​ത്ത സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന ത​ല​ശേ​രി മേ​ഖ​ല​യി​ല്‍ സാ​യു​ധ സേ​ന ന​ട​ത്തി​യ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ 27 സി​പി​എം-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ത​ല​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ട്ട് പ്ലാ​റ്റൂ​ണ്‍ സാ​യു​ധ സേ​ന​യെ വി​ന്യ​സി​ച്ചു. പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും മൊ​ബൈ​ല്‍ പ​ട്രോ​ളിം​ഗു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി Read More …

പൊലീസ് പലയിടത്തും സി.പി.എം ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്ബരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും സി.പി.എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും Read More …

പ്രവാസികളുടെ തിരിച്ചുവരവ് ഗൗരവമായി കാണണം-പി.ഉബൈദുള്ള എം.എല്‍.എ

മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികളുടെ വന്‍തോതിലുള്ള തിരിച്ചുവരവ് സര്‍ക്കാര്‍ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും അവരുടെ പുനരധിവാസത്തിന് ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണമെന്ന് മലപ്പുറം എം.എല്‍. ഉബൈദുള്ള പറഞ്ഞു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥ മേഥാവിത്വത്തിന്റെ ചരടുകളില്ലാത്ത പ്രത്യേക പാക്കേജുകള്‍ കൊണ്ടുവരണം. നൂലാമാലകളില്ലാതെ ബാങ്ക് ലോണ്‍ ലഭിക്കുന്നതിനും സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. സൗദി അറേബ്യയില്‍ Read More …

ഇനിയും യുവതികളെ പ്രവേശിപ്പിക്കാന്‍ തുനിഞ്ഞാല്‍ സമരത്തിന്റെ രൂപം മാറും: സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ.പി.ശശികല

തിരുവനന്തപുരം: ഇനി എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ നിന്ന് ഭക്തര്‍ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. തങ്ങള്‍ പാലിക്കുന്ന ആചാരത്തെയും വിശ്വാസത്തെയും അവര്‍ ജീവന് തുല്യമായാണ് കണക്കാക്കുന്നത്. ഒരു ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ രൂപവും ഭാവവുമൊക്കെ നിശ്ചയിക്കപ്പെടുന്നത് ഭക്തരുടെ മനസിലാണ്. അതിന് കോട്ടം സംഭവിക്കുന്ന Read More …

തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ തീപിടുത്തം; അഞ്ച് കടകള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന കടയിലെ തീപിടുത്തത്തില്‍ സമീപമുള്ള അഞ്ച് കടകള്‍ കത്തിനശിച്ചു. ഒരു കടയില്‍ നിന്ന് മറ്റൊരു കടയിലേക്ക് തീപടരുകയായിരുന്നു. പഴയ വാഹനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന നൂറോളം കടകളാണ് ഇവിടെയുള്ളത്. പെട്രോളും ഓയിലും ടയറുമടക്കമുള്ള സാധനങ്ങള്‍ ഇവിടെ കൂട്ടിയിട്ട നിലയിലാണ്. ഇവയ്ക്ക് തീപിടിച്ചതാണു പ്രശ്‌നം രൂക്ഷമാക്കിയത്. Read More …