സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത് വര്‍ധിത വീര്യത്തോടെ: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തുവരുന്നത് വര്‍ധിത വീര്യത്തോടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബലിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രനെതിരേ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍ നിയമ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. സുരേന്ദ്രനെതിരേ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സര്‍ക്കാര്‍ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര Read More …

പറശ്ശിനിക്കടവ് പീഡനക്കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്ബ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍, അബ്ദുള്‍ സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ എട്ടു പേരെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഫെയ്‌സ് ബുക്കിലൂടെ വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതികള്‍ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. അഞ്ജന എന്ന Read More …

വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കന്‍ പുരോഹിതന്‍ പിടിയില്‍

മനില: വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കന്‍ പുരോഹിതന്‍ ഫിലിപ്പീന്‍സില്‍ പിടിയില്‍. സെമിനാരിയില്‍ എത്തുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എഴുപത്തിയേഴുകാരനായ കെന്നെത്ത് ബെര്‍നാര്‍ഡ് ഹെന്‍ഡ്രിക്‌സ് ആണ് അറസ്റ്റിലായത്. ഫിലിപ്പിനോ ആണ്‍കുട്ടികളെ പീഡിപ്പിച്ചത് ഹെന്‍ഡ്രിക്‌സ് തന്നെയാണ് എന്ന് യു.എസ് അധികൃതരില്‍ നിന്നും വിവരം ലഭിച്ചതായി കുടിയേറ്റ വക്ത്താവായ Read More …

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെയും വി.എസ്.അച്യുതാനന്ദനെയും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും സ്ഥലമേറ്റെടുപ്പ് നടത്തിയത് വിഎസ് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണ്. പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ വനിതകളും പങ്കെടുക്കണം: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനായി ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ വനിതകളും പങ്കെടുക്കണമെന്ന് മന്ത്രി കെ കെ ശൈലജ. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണിത്. അതിനാല്‍ തന്നെ എല്ലാ വനിതകളും ഇതില്‍ ഒത്തു ചേരേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സമൂഹത്തിന്റെ തുടര്‍ച്ചയായിട്ടുള്ള ഇടപെടലിന്റെ ഫലമായാണ് Read More …

കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്‌റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

പ്രതിപക്ഷ പ്രതിഷേധം: നിയമസഭ സ്തംഭിച്ചു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ വിഷയത്തിന്‍റെ പേരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എയുമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ന് സഭയില്‍ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള സ്പീക്കര്‍ ആദ്യം റദ്ദാക്കി. സ്പീക്കറുടെ Read More …

ശബരിമല വിഷയം; യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യമുന്നയിച്ച്‌ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാരും സ്പീക്കറും മുന്‍കൈയെടുത്തില്ലെന്നും ഭാവി പരിപാടികള്‍ തിങ്കളാഴ്ച്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം അഞ്ചാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമല Read More …