മിഠായിതെരുവില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കടകള്‍ക്ക് നേരെ കല്ലേറ്

കോഴിക്കോട് : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപ പ്രതിഷേധം . കോഴിക്കോട് മിഠായിതെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലംപ്രയോഗിച്ച്‌ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം .കടകള്‍ക്ക് നേരെ കല്ലേറ് ഉണ്ടാകുകയും ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍ Read More …

കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ത്ത ത​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞു​പോ​ക​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ശ​ബ​രി​മ​ല ത​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​ത്രം അ​ട​യ്ക്ക​ണോ തു​റ​ക്ക​ണോ​യെ​ന്ന​ത് ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ന്ത്രി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യം ഉ​ട​ന്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​ന​മു​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ട​യ​ട​ച്ച ത​ന്ത്രി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് ഉ​ട​ന്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ട​യ്ക്കി​ടെ ചേ​രാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് വ്യ​ക്ത​മാ​ക്കി.  ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു വ​നി​താ അ​ഭി​ഭാ​ഷ​ക​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. അതേസമയം, ത​ന്ത്രിയോട് Read More …

തന്ത്രി കണ്ഠര് രാജീവരോട് നടയടച്ചതിന് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും

പത്തനംതിട്ട : തന്ത്രി കണ്ഠര് രാജീവരോട് സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന് ശേഷം നടയടച്ചതിന് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ആണ് ഇന്നലെ പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയത് .ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചിക്കാതെ തന്ത്രി നടയടച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ തന്ത്രി നല്‍കുന്ന വിശദീകരം തൃപ്തികരം അല്ലാത്ത സാഹചര്യം ഉണ്ടായാല്‍ Read More …

നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച്‌ Read More …

റഷ്യയിലെ സ്‌ഫോടനം; കാണാതായ കുട്ടിയെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി

മോസ്‌കോ: റഷ്യയിലെ മാഗ്‌നിറ്റോഗോസ്‌ക് നഗരത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 36 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പുറത്തെടുത്തു. കുഞ്ഞ് മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് തണുപ്പും സ്‌ഫോടനവും അതിജീവിച്ചത് അദ്ഭുതകരമാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 12 Read More …

കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതി; വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതിയെന്നും ശബരിമലയില്‍ ഇടപെടേണ്ട എന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ Read More …

യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല

ശബരിമല ദര്‍ശനത്തിന് യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും കെ പി ശശികല പറഞ്ഞു. പിണറായി രാജി വയ്ക്കുവാനുള്ള രണ്ടാം ഘട്ട വിമോചന സമരം തുടങ്ങുകയാണെന്നും ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും Read More …