വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : വനിതാ മതിലിനെ വിമര്‍ശിച്ച്‌ വിഎസ് അച്യുതാനന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതില്‍ തീരുമാനിച്ചത് ഇടതുമുന്നണിയാണെന്നും വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞു. വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം പറഞ്ഞു.നവേത്ഥാനം വേണോ വിമോചന സമരം വേണോയെന്ന് എന്‍എസ്‌എസ് തീരുമാനിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല:മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെ ഉണ്ടായിരിക്കില്ല. 6.20ന് ദീപാരാധനയ്‌ക്കുശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടയ്‌ക്കും. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുക. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും. ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ടതുള്ളല്‍ ജനുവരി 11ന് Read More …

കടകംപള്ളി ആചാരക്കള്ളനെന്ന് കെ സുരേന്ദ്രന്‍; വിശ്വാസികള്‍ എല്ലാം മറന്നുവെന്നാണ് വിചാരം

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആചാരക്കള്ളനെന്ന് വിളിച്ച്‌ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മനിതി സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകളെ ശബരിമലയില്‍ എത്തിച്ചത് കടകംപള്ളിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകംപള്ളി അത് നടക്കില്ലെന്നുറപ്പായപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിക്കുന്നു. മണ്ഡലവിളക്കു കഴിഞ്ഞപ്പോള്‍ ഇനി Read More …

കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്ലീംലീഗ് എം പിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌. നൂറോളം പി.ഡി.പി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മുദ്രാവാക്യവിളികളുമായെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം ഐ.എം.എലും കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു. അതേസമയം കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് Read More …

മ​നി​തി സം​ഘം ത​ല​സ്ഥാ​ന​ത്ത്; ട്രെ​യി​ന്‍ ത​ട​ഞ്ഞ് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.  കഴിഞ്ഞ ദിവസം ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മൂ​ന്നു മ​നി​തി പ്ര​വ​ര്‍​ത്ത​കര്‍ തിങ്കളാഴ്ച രാവിലെ തിരുച്ചിറപ്പള്ളിക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്.  പ്രതിഷേധക്കാരില്‍ ഒരാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയെങ്കിലും പോലീസുകാര്‍ പിടിച്ചുമാറ്റി. ഇപ്പോള്‍ റെയില്‍വേ Read More …

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. പമ്ബ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ പൊലിസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.

ഭാര്യയെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പലയിടത്തും കൊണ്ടുപോയി; ഒടുവില്‍ ക്രൂരമായി കൊലപ്പെടുത്തി

കല്‍പറ്റ: റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവല്‍ എന്ന നെബുവിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി അനിലിന്റെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊലപാതക ശ്രമത്തിനിടെയുണ്ടായ കത്തിക്കുത്തിനിടെ പരിക്കേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്.  ഇയാളുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തുക. കൊലപാതകത്തിനു സഹായിച്ചതായി അനില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഒന്നാം പ്രതി രാജുവിനെ Read More …

കേരളത്തിനുള്ള പ്രളയസെസില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ സെസ് ചുമത്തുന്നത് സംബന്ധിച്ച്‌ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല. കൗണ്‍സിലിന് തീരുമാനം എടുക്കാമായിരുന്നെന്ന് തോമസ് ഐസക് പ്രതികരിച്ചു. പ്രളയ സെസില്‍ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് ജെയ്റ്റിലി അറിയിച്ചു. നാല്‍പ്പത് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കാണ് കുറച്ചത്. 33 ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18ല്‍ നിന്ന് 12ഉം 5ഉം ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. ഏഴ് Read More …