ശബരിമലയിലെ ഡ്യൂട്ടി; വനിതാ പോലീസുകാര്‍ക്കിടയില്‍ കടുത്ത അതൃപ്തി

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുവതികളായ പൊലീസ് ഓഫീസര്‍മാരെ സന്നിധാനത്ത് നിയോഗിക്കുന്നതില്‍ വനിതാ പോലീസുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ്. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. 17ന് വൈകിട്ട് 5 മണിക്ക് മാസപൂജയ്ക്ക് ശബരിമല നട തുറക്കാനിരിക്കെ വനിതാ പോലീസുകാരെ സന്നിധാനത്ത് Read More …

ആലപ്പുഴയില്‍ പത്താം ക്ലാസുകാരനും കുഞ്ഞമ്മയും ഒളിച്ചോടി: ഇരുവരും മധുരയിലെന്ന് സൂചന

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ പത്താം ക്ലാസുകാരനും പൃതൃസഹോദരന്റെ ഭാര്യയേയും കാണാനില്ല. ഇരുവരും ഒളിച്ചോടിയെന്നാണ് പുറത്തുവരുന്ന വിവരം. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും പിതാവിന്റെ സഹോദരന്റെ ഭാര്യയേയുമാണ് കാണാതായത്. 28കാരിയായ ഭാര്യ കടവന്ത്രയിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥി കടവന്ത്രയില്‍ എത്തി യുവതിയെയും കൂട്ടി നാടുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 3.30ന് പുന്നപ്രയിലെ ടവര്‍ Read More …

ഇന്ധനവില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില രണ്ടു രുപ അമ്ബതു പൈസ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം അറിയിച്ചതിനുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. Read More …

കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണം; തുറന്നു പറഞ്ഞ് അഖിലേഷ് യാദവ്

ലക്‌നൗ: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ നയം വ്യക്തമാക്കി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്ത്. കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരുമിപ്പിക്കുന്നതിന് കോണ്‍ഗ്രസിനു സാധിക്കണമെന്നും അല്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ സമാന മനസ്‌കരായ Read More …

കേരളത്തിന് സഹായവുമായി നവോദയ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി

ദമ്മാം:  പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ സ്വരൂപിച്ച 10101596 രൂപ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടറും ലോകകേരള സഭാംഗവുമായ ജോര്‍ജ് വര്‍ഗീസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചടങ്ങില്‍ നവോദയ ആക്റ്റിംഗ് ട്രഷററും കുടുംബവേദി കേന്ദ്രക്കമ്മിറ്റി പ്രസിഡണ്ടുമായ മോഹനന്‍ വെള്ളിനേഴി, മുന്‍ രക്ഷാധികാരിയും നവോദയ പത്തനം Read More …

ഇന്ന് ശബരിമലയെങ്കില്‍ നാളെ മറ്റൊന്ന്… ; സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട് : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കണം. വിശ്വാസികള്‍ പവിത്രം എന്ന് കരുതുന്ന നിലപാടിന്റെ കൂടെ നില്‍ക്കാനും, ആ നിലപാട് കോടതിയെ അറിയിക്കാനുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ലീഗിന്റെ നിലപാടും Read More …

സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി: ശമ്ബളം പിടിച്ചുവാങ്ങരുത്

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി. ജീവനക്കാരില്‍ നിന്നും ശന്പളം നിര്‍ബന്ധിച്ച്‌ വാങ്ങരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുന്നവരുടെ പട്ടിക സര്‍ക്കാര്‍ എന്തിന് തയാറാക്കുന്നുവെന്ന് Read More …

ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ജോസ് കെ മാണി

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികണവുമായി കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി . ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം സംബന്ധിച്ചു വിശ്വാസികളുടെ വികാരത്തെ മാനിച്ചുകൊണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നു ജോസ് കെ.മാണി ആവശ്യപ്പെട്ടു. കാലങ്ങളായി തുടരുന്ന വിശ്വാസങ്ങളും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.