സ്വത്ത് വകകള്‍ മരിക്കുവോളം ആര്‍ക്കും എഴുതി നല്‍കരുത്: കെമാല്‍ പാഷ

കൊച്ചി: മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ മറികടക്കുന്നതിനുള്ള മുന്‍കരുതല്‍ അവര്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. സ്വത്ത് വകകള്‍ മരിക്കുവോളം ആര്‍ക്കും എഴുതി നല്‍കരുത്. മക്കള്‍ ഉള്ളവരേക്കാള്‍ ഇല്ലാത്തവരാണ് ഭാഗ്യവാന്മാരെന്നും ജസ്റ്റിസ് പറഞ്ഞു. എടയപ്പുറത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാതെ സഹായം Read More …

ഉയര്‍ന്ന ജാതിക്കാരിയ്ക്ക് മിഠായി നല്‍കിയതിന് 13കാരനെ മര്‍ദിച്ച്‌ നഗ്നനാക്കി നടത്തിച്ചു

കോലാപൂര്‍: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയ്ക്ക് മിഠായി നല്‍കിയ താഴ്ന്നജാതിയില്‍പ്പെട്ട 13 വയസുകാരനെ മര്‍ദിച്ച്‌ അവശനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുള്ളവരാണ്. ഒരു മാസം മുന്പ് പട്ടികജാതിക്കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുകയും മിഠായി നല്‍കുകയും ചെയ്തു എന്നാല്‍ പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞതോടെ ഇരു കുടുംബങ്ങളും Read More …

വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യൂഹാനോന്‍ റമ്ബാന്‍

കൊച്ചി: കന്യാത്രീകളുടെ സമരത്തില്‍ പങ്കെടുത്ത മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്ബാനെതിരായ നടപടിയില്‍ പ്രികരണവുമായി യൂഹാനോന്‍. വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും ഒപ്പമുണ്ടാകുമെന്നും യുഹാനോന്‍ റമ്ബാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ സമ്മര്‍ദ്ദമാണ് നടപടിക്ക് കാരണം. എങ്കിലും ചര്‍ച്ച്‌ ആക്‌ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും യൂഹാനോന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ Read More …

കര്‍മ്മനിരതനായി മുഖ്യമന്ത്രി ഓഫീസില്‍

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 3:30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30ന് സെക്രട്ടേറിയറ്റിലെത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. കൂടാതെ, നാളെ ഡല്‍ഹിയില്‍ നടക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കു൦. അതേസമയം, പ്രളയക്കെടുതിയില്‍ നിന്ന് കര കയറാന്‍ Read More …

തെളിവെടുപ്പ് പൂര്‍ത്തിയായി; ബിഷപ്പിനെ തിരികെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച്‌ തെളിവെടുത്തു. കന്യാസ്ത്രീമാരെ മഠത്തില്‍ നിന്ന് മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരികെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. പീഡനം നടന്ന 20ാം നമ്ബര്‍ മുറിയിലുള്‍പ്പെടെ തെളിവെടുപ്പുനടത്തി. അതേസമയം, ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. Read More …

റഫാല്‍ കരാര്‍ റദ്ദാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം; ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ രാഹുലും മുന്‍ ഫ്രഞ്ച് പ്രസിഡന്റുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതതാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും ജെയ്റ്റ് ലി ആരോപിച്ചു. ഓഗസ്റ്റ് 30 ന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് Read More …

യുഎഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തില്‍; പ്രൊഫഷണലുകള്‍ക്ക് മുന്‍ഗണന

ദുബായ്: യു എ ഇയില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തിലെത്തും. യു എ ഇയില്‍ വന്‍കിട നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് പത്തു വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കാണ് പത്തു വര്‍ഷ വിസ നല്‍കാന്‍ യു എ ഇ തയ്യാറെടുക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു Read More …

പവര്‍ കട്ട് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം എം മണി

തിരുവനന്തപുരം: കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കാനുള്ള വേണ്ട നടപടികള്‍ ഉടന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും ലഭിക്കുന്നില്ലെന്നും എം എം മണി വ്യക്തമാക്കി. അതേസമയം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് സര്‍ചാര്‍ജുകളെന്ന് വൈദ്യുതി ബോര്‍ഡ് പറഞ്ഞു. Read More …