ബിഷപ്പ് ഫ്രാങ്കോ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ തള്ളി

കോട്ടയം > കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ബിഷപ്പിനു വേണ്ടി അഡ്വക്കേറ്റ് രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം Read More …

സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം; ബിഷപ്പിന്റെ അറസ്റ്റ്‌ ശരിയായ നിലപാട്‌: ഇ പി

കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റെത്‌ ശരിയായ നിലപാടാണ്‌. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാറിന്റെ ഭാഗമായുണ്ടാകില്ല. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത്‌ വ്യക്‌തമായതുമാണ്‌. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തെളിവ്‌ ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്‌. അതിനാവശ്യമായ സമയം Read More …

എന്ത് പ്രശ്നം വന്നാലും നേരിടും; ആരേയും ഭയമില്ലെന്ന് സിസ്റ്റര്‍ അനുപമ

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരം വിജയിപ്പിച്ചതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് കന്യാസ്ത്രീകള്‍. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടെയും ബിഷപ്പിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണ നല്‍കിയ മാധ്യമങ്ങളോടും പ്രത്യേകം നന്ദി പറയുന്നതായും സമരത്തിന് നേതൃത്വം നല്‍കിയ കന്യാസ്ത്രീകള്‍ അറിയിച്ചു. ഇനി എന്ത് പ്രശ്നം വന്നാലും നേരിടും. ആരേയും ഭയമില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. ആ Read More …

രാജ്യാന്തര ചലച്ചിത്ര മേള: മുഖ്യമന്ത്രി എത്തിയ ശേഷം തീരുമാനമെന്ന് എ.കെ.ബാലന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. ആര്‍ഭാടം കുറച്ച്‌ ചെലവ് ചുരുക്കി മേള നടത്തുന്നതിന്‍റെ മാര്‍ഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷം ചലച്ചിത്ര മേള Read More …

ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി

കോട്ടയം: നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും. വലിയ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചത്. കൂവിവിളിച്ചുകൊണ്ടാണ് ബിഷപ്പിനെ ജനങ്ങള്‍ വരവേറ്റത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി Read More …

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കന്യസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ്. അച്യുതാനന്ദന്‍. സമരം ഇനി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിചേര്‍ത്തു. അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം. വിഎസ് പറഞ്ഞു.

ഭരണകൂടങ്ങള്‍ക്കുള്ള ഒരു താക്കീത് കൂടിയാണ് ഈ സമരം; വിഎം സുധീരന്‍

തിരുവനന്തപുരം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ വിജയത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. പൊലീസ് അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായത് ജനങ്ങളുടെ വിജയമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ചു വരുന്ന ഭരണകൂടങ്ങള്‍ക്ക് ഒരു താക്കീതാണ് ഈ സമരമെന്നും സുധീരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നീതിക്ക് വേണ്ടി Read More …

ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ മുഴുവനായി അവഹേളിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ക്രൈസ്തവ സഭയെ മുഴുവനായി അവഹേളിക്കുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സഭയെ മുഴുവനായി അവഹേളിക്കുന്നത് അവസാനിപ്പിക്കണമൈന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.