ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ഉഗാദുഗൌ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഡജ്ബോ നഗരത്തിലെ ഇനാറ്റ ഖനിയിലെ തൊഴിലാളികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാരനുപുറമേ പ്രദേശവാസിയായ ഒരാളെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെയുമാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബുര്‍ക്കിനോ ഫാസോയില്‍ നിരന്തരം വിദേശ തൊഴിലാളികള്‍ക്കു നേരെ ഭീകരാക്രമണ ശ്രമമുണ്ടാകാറുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ കാര്‍ അടിച്ച്‌ തകര്‍ത്തു

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.മേശിന്റെ കാര്‍ അടിച്ച്‌ തകര്‍ത്തു. എറണാകുളത്ത് അയ്യപ്പന്‍ കാവ് എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലാണ് തല്ലിത്തകര്‍ത്തത്. കാറിന് മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് ഡ്രൈവര്‍ കാറിലുണ്ടായിരുന്നില്ല. ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല.

അമേരിക്കക്കെതിരെ ആഞ്ഞടിച്ച്‌ സൗദി; ട്രംപ് പറയുന്നത് പച്ചക്കള്ളം!! എണ്ണവില കുത്തനെ വര്‍ധിക്കും

റിയാദ്/അല്‍ജിയേഴ്‌സ്: എണ്ണവില ഇനിയും കുത്തനെ ഉയരുമെന്ന് സൂചന. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കേണ്ടതില്ലെന്ന് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം അവഗണിച്ചാണ് സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. റഷ്യയും ഇതേ നിലപാട് സ്വീകരിച്ചു. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സൗദി എണ്ണകാര്യ മന്ത്രി രംഗത്തെത്തി. Read More …

ചുംബനത്തിനിടെ ഭര്‍ത്താവിന്‍റെ നാക്ക് കടിച്ചു മുറിച്ചു; ഭാര്യ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദന്പതികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവിന്‍റെ നാക്ക് കടിച്ചു മുറിച്ച ഭാര്യ അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയില്‍ ദന്പതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും ഇതിനുശേഷം ഭാര്യയെ അനുനയിപ്പിക്കാന്‍ കരണ്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് നാക്ക് കടിച്ചു മുറിച്ചത്. കരണിന്‍റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പോലീസില്‍ Read More …

മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തുകയാണ്. മൃതദേഹം തടഞ്ഞുവച്ചു.

ജനവഞ്ചനയും കൊള്ളയും അഴിമതിയുമാണ് മോദി കൈമുതലാക്കിയിരിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവഞ്ചനയും കൊള്ളയും അഴിമതിയും കൈമുതലാക്കിയ മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മോദി ഈ നാട്ടിലെ കൊള്ളക്കാരനാണെന്ന് റാഫേല്‍ വിമാന അഴിമതിയിലൂടെ എല്ലാവര്‍ക്കും വ്യക്തമായി. ബൊഫോഴ്‌സ് കുംഭകോണമുണ്ടായപ്പോള്‍ ‘ഗലീഗലീമേം ചോര്‍ഹെ, രാജീവ് ഗാന്ധി ചോര്‍ ഹെ’ എന്നായിരുന്നു രാജ്യം Read More …

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള മറ്റ് രണ്ട് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. പൊലീസ് അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ഉച്ചയ്ക്ക് രണ്ടരവരെയാണ് Read More …

വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഫേ​സ്ബു​ക്ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ട്സ്‌ആ​പ്പി​ന്‍റെ ന​ട​പ​ടി. ഇ​ന്ത്യ​യ്ക്കാ​യി ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റെ നി​യ​മി​ച്ച​താ​യി വാ​ട്സ്‌ആ​പ്പ് വെ​ബ്സൈ​റ്റി​ല്‍ അ​റി​യി​ച്ചു. കോ​മ​ള്‍ ലാ​ഹി​രി​​യാ​ണ് ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​ര്‍. ഇ​വ​രു​മാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഇ-​മെ​യ്ല്‍ എ​ന്നി​വ​യി​ലൂ​ടെ സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് വെ​ബ്സൈ​റ്റി​ല്‍ Read More …