പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്നതോടെ കേരളത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കേരളത്തിലെ സാഹചര്യം മോശമായതോടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഉരുള്‍പ്പൊട്ടലുകള്‍ തുടരുകയും Read More …

കൂടുതല്‍ കേന്ദ്രസേനാംഗങ്ങള്‍ സംസ്ഥാനത്ത് എത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: പത്തനംതിട്ടജില്ലയിലെ ദുരിതനിവാരണം കൂടുതല്‍ ദുഷ്‌ക്കരമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സേനാംഗങ്ങളെ ആവശ്യമുണ്ടെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ എന്‍ഡിആര്‍എഫിന്റെ 40 ടീമുകള്‍, കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിവ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇവരെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വിന്യസിക്കും. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ഇവരുടെ പക്കലുണ്ട്. ആദ്യഘട്ടത്തില്‍ പത്തനംതിട്ടയിലേയ്ക്ക് Read More …

കേരളം മഹാപ്രളയത്തില്‍; മരണസംഖ്യ 50 കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​ക​ളി​ല്‍ ഇ​ന്ന് മാ​ത്രം 20 പേര്‍ മരിച്ചു. ഇതോടെ ബുധനാഴ്ചയും ഇന്നുമായി മരിച്ചവരുടെ എണ്ണം 51 ആയി. ക​ന​ത്ത മ​ഴ സം​സ്ഥാ​നം മു​ഴു​വ​ന്‍ തു​ട​രു​ക​യാ​ണ്. പ​ല​യി​ട​ത്തും ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും തു​ട​രു​ക​യാ​ണ്. പ​ല​രേ​യും കാ​ണാ​താ​യ വാ​ര്‍​ത്ത​ക​ളും പുറത്തുവരുന്നുണ്ട്. അ​ടി​യ​ന്ത​ര സഹായത്തിന് 1077 എ​ന്ന ടോള്‍ ഫ്രീ ന​മ്ബ​റി​ല്‍ വി​ളി​ക്കാം. മ​ല​പ്പു​റം ഊ​ര്‍​ങ്ങാ​ട്ടേ​രി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ര​ണ്ട് Read More …

കുടുങ്ങിക്കിടക്കുന്നവര്‍ 1077 ല്‍ വിളിക്കുക; വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തി; ചാലക്കുടിയിലേക്ക് പുറപ്പെടും: ചാലക്കുടിയിലും നില ഗുരുതരം

വെള്ളപ്പൊക്ക പ്രദേശത്ത് കടുങ്ങിക്കിടക്കുന്നവര്‍ 1077ല്‍ വിളിക്കണമെന്ന് അറിയിപ്പ്. ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതിനാണിത്. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ആലുവയിലെ ഫ്‌ളാറ്റുകളില്‍ നിരവധി പേരാണ് ഉള്ളത്. ഭക്ഷണം പോലും ലഭ്യമല്ല. ഗേറ്റ് വരെ വെള്ളം കയറിയതിനാല്‍ പുറത്തുപോകാനോ ഭക്ഷണം പാകം ചെയ്യാനോ ഉള്ള സൗകര്യമില്ലെന്നും ഫ്‌ളാറ്റ് അധികൃതര്‍ പറയുന്നു. ചാലക്കുടിയും വെള്ളം കയറി. അതീവ ഗുരുതരാവസ്ഥയാണ് ചാലക്കുടിയിലേത്. ആലുവ Read More …

കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ കൊച്ചി തീരത്തേക്ക്, രക്ഷക്ക് കമാന്‍ഡോകളും

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിപ്പുഴയുടെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണം, ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അരകിലോമീറ്റര്‍ പരിധിയിലുള്ളവരും ഒഴിയണം, വ്യോമസേനയുടെ 10 ഹെലികോപ്റ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്, കരസേനയും കോസ്റ്റ് ഗാര്‍ഡിന്റെ 2 Read More …

പ്രളയക്കെടുതിയിലകപ്പെട്ട് കേരളം: കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഴക്കെടുതിയുടെ ആഘാതം വിശദീകരിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും Read More …

ഭക്ഷണം തന്നില്ലേലും വേണ്ടില്ല!! രക്ഷിച്ചാല്‍ മതി” ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച്‌ നഴ്സ്

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിന്‍റെ അഭ്യര്‍ത്ഥന. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ വെള്ളം കയറിയിരിക്കുകയാണെന്നും രോഗികളും സ്റ്റാഫും ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. അടിയന്തര സഹായ നമ്ബറുകളില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും Read More …

പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും വീണ്ടും വിളിച്ചു; കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം>കനത്തമഴ വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വീണ്ടും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. രധാനമന്ത്രിയുടെ Read More …