മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു; ഓടക്കയത്ത് ആളുകള്‍ മണിനടിയില്‍ പെട്ടതായി സൂചന, വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് 3 മരണം

മലപ്പുറം:  മഴക്കെടുതി രൂക്ഷമായ മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു. ഓടക്കയത്ത് അല്‍പം മുമ്ബ് ഉരുള്‍പൊട്ടി. ആളുകള്‍ മണ്ണിനടിയിലായതായാണ് വിവരം. വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഊര്‍ങ്ങാട്ടേരിയിലും മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. വ്യാഴാഴ്ച മാത്രം 25 ഓളം മരണങ്ങളാണ് സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങള്‍ കേരളത്തിലെത്തു. Read More …

അടിയന്തര സഹായത്തിനായി 1077 ലേക്ക് വിളിക്കുക; കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ വാട്‌സ്‌ആപ്പ് നമ്ബറുകളില്‍ ബന്ധപ്പെടുക

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അടിയന്തര സഹായത്തിനായി 1077 എന്ന ട്രോള്‍ഫ്രീ നമ്ബറിലേക്ക് വിളിക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ക്കായി വാട്‌സ്‌ആപ്പ് നമ്ബറിന്റെ വിശദാംശങ്ങള്‍ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി നമ്ബറുകള്‍ ലഭ്യമാണെങ്കിലും മിക്ക നമ്ബറിലും വിളിക്കുമ്ബോള്‍ ലഭ്യമാകുന്നില്ല എന്ന് Read More …

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പ്രതിപക്ഷ നേതാവിന്‍റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാന്‍ഡ് ഫോണ്‍ നമ്ബരിലും 9895179151, 9400209955, 9847530352, 9961954812, 9497003396 എന്ന മൊബൈല്‍ ഫോണ്‍ നമ്ബരുകളിലും ബന്ധപ്പെടാവുന്നതാണ്.

പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടല്‍: ഒന്‍പത് മരണം

പാലക്കാട്:നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടി ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളില്‍പ്പെട്ട ആളുകള്‍ ഒലിച്ചുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തുണ്ട്. പോലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. രുള്‍പൊട്ടാനുള്ള Read More …

പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി. ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിലാണ് 80 രോഗികള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നത്. ആശുപത്രിയിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, ആലുവ തോട്ടക്കാട്ടുകരയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയര്‍ ഫോഴ്സ് Read More …

കോഴിക്കോട് ഇന്ന് നാല് മരണം, മലപ്പുറത്ത് മൂന്ന്, കണ്ണൂരില്‍ ഒന്ന്

മലബാറിലെ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. ഇന്ന് കോഴിക്കോട് മാത്രം നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലെ പയ്യന്നൂര്‍ രാമന്തളി പുഴയില്‍ മത്സ്യ ബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. വ്യാപകമായി മണ്ണിടിച്ചിലും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കോഴിക്കോട് തിരുവമ്ബാടി, മുക്കം, തോട്ടുമുക്കം ഭാഗങ്ങളില്‍ Read More …

ശക്തമായ മഴയ്ക്കും കാറ്റിനും കേരളത്തില്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്.ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട് എന്ന്കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് . ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്‍ വയനാട് കളക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത നിരവധി സ്ടലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി .അതോടൊപ്പം Read More …

തിരുവനന്തപുരത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നു ജില്ലയിലുണ്ടായ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നു സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യമായ ഭക്ഷണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇവിടങ്ങളിലുള്ളവര്‍ക്കു മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. Read More …