മലപ്പുറത്ത് മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു, രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മലപ്പുറം: മലപ്പുറത്ത് പെരുങ്ങാവില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരാളെ രക്ഷപ്പെടുത്തി.

വീട്ടിനുള്ളില്‍ വെള്ളം കയറി; കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെയും കുടുംബത്തെയും മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: കനത്ത മഴയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം സുധീരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അദ്ദേഹത്തേയും കുടുംബത്തേയും മാറ്റിപാര്‍പ്പിച്ചു. സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്. ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും കുടുംബത്തെയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അതേസമയം, തലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളില്‍ പല സ്ഥലത്തും വെള്ളം കയറിയ Read More …

മഴക്കെടുതി : പ്രളയാനന്തര ശുചീകരണത്തിന് കര്‍മപദ്ധതി തയ്യാറാക്കുക; ധനമന്ത്രി

ആലപ്പുഴ: കുട്ടനാടന്‍ പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രളയാനന്തര കടമകളില്‍ വ്യാപൃതരാകണമെന്നും ശുചീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുതിയൊരു കുട്ടനാടന്‍ മാതൃക സൃഷ്ടിക്കണമെന്നും ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. രണ്ടു ദിവസമെങ്കിലും വീടുകളില്‍ വെള്ളം കയറി ക്യാമ്ബുകളില്‍ താമസിച്ചവര്‍ക്ക് നല്‍കിവന്ന 3800 രൂപയുടെ സഹായധനം 10000 രൂപയാക്കി. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടു Read More …

കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായി ഫോണില്‍ സംസാരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക കെടുതി നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണം, കേരളം ആവശ്യപ്പെട്ട തുക അടിയന്തിരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായി ഫോണില്‍ സംസാരിച്ചു. വെള്ളപ്പൊക്ക കെടുതിയെപറ്റി ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ആലുവ,ചാലക്കുടി,വയനാട് ,മലപ്പുറം ഭാഗങ്ങളില്‍ വന്‍തോതിലെ വെള്ളപൊക്കമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അമ്ബരപ്പിക്കുന്ന Read More …

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു, ഇവിടെയിറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഈ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. നാലു ദിവസത്തേക്കാണ് നെടുമ്ബാശേരി വിമാനകത്താവളം അടച്ചത്. വിമാനത്താവളം ഇനി ശനിയാഴ്ചയേ Read More …

സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന : വന്‍ ക്രമക്കേട്

റിയാദ്: സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പതിനായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ എട്ട് മാസത്തോളമായി വനിതാ കച്ചവട സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണം നിലവില്‍ വന്നത്. സ്ത്രീകളുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Read More …

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(വ്യാഴാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്.

കൊണ്ടോട്ടിയില്‍ മണ്ണിടിഞ്ഞ് വീണ് 6 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; സംസ്ഥാനത്താകെ 6 മരണം

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം കൈതക്കൂണ്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. അസീസ്, ഭാര്യ സുനീറ, ആറുവയസുകാരനായ ഉബൈദ് എന്നിവരാണ് മരിച്ചത്. എടവണ്ണയിലും ഒമാനൂരും ഇന്ന് മണ്ണിടിച്ചില്‍ ഉണ്ടായി.   പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറിനെ തുടര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികളുമായി കടലില്‍ കുടുങ്ങി. ബോട്ട് നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കുന്നു. Read More …