ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പൊടികാറ്റിനെ തുടര്‍ന്ന് ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തോടടുത്ത സ്ഥലങ്ങളില്‍ 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ കാറ്റിനു 10 നോട്ടിക്കല്‍ മൈല്‍ മാത്രമേ വേഗമുണ്ടാകൂ. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടും. Read More …

ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് വി.എസ്

തിരുവനന്തപുരം: കോളേജ് യൂണിഫോം ധരിച്ച്‌ മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. അഭിമാനം പണയം വയ്ക്കാതെ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്‌ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് സ്വന്തം നിലനില്‍പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. Read More …

പരാതി നല്‍കാന്‍ ഒരുങ്ങി ഹനാന്‍

കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹനാന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കോതമംഗലത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി വരികയാണെന്നും ആശുപത്രി വിട്ടാല്‍ ഉടന്‍ കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കുമെന്നും ഹനാന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വ്യക്തിപരമായി ആക്രമിച്ച വയനാട് സ്വദേശി നീറുദ്ദീനെതിരെ പരാതി നല്‍കുമെന്നും അയാള്‍ Read More …

ഓണക്കാലത്ത് വ്യാജ മദ്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും; ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: ഓണക്കാലത്ത് വ്യാജ മദ്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തു എക്‌സൈസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഒരു തരത്തലുള്ള വ്യാജ മദ്യ വില്‍പ്പനയോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഇവിടെ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ഓണത്തിനെ മുന്‍ നിര്‍ത്തി ഹൈക്ലാസ് Read More …

സൈബര്‍ ആക്രമണം ; സോഷ്യല്‍മീഡിയയില്‍ ജോസഫൈന്റെ പേര് പറഞ്ഞ് അശ്ലീല പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍. ജോസഫൈന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും അശ്ലീല പരാമര്‍ശമാണ് നടത്തുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിനെ കുറിച്ചായിരുന്നു കൂടുതലും പരാമര്‍ശവും ആക്രമണവും. നേരത്തെ പള്ളികളിലെ കുമ്ബസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ Read More …

ഹനാനെതിരെയുള്ള പ്രചാരണം: നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം:  പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം: സ്വന്തം കാലില്‍ നിന്ന് പഠിക്കുക Read More …

ഹിന്ദുത്വം നിലനിര്‍ത്തണമെങ്കില്‍ ഹിന്ദു ദമ്ബതികള്‍ക്ക് കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണം; ബിജെപി എംഎല്‍എ

ലഖ്നൗ: ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് ഹിന്ദു ദമ്ബതികള്‍ക്ക് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ്. ദൈവത്തിന്റെ വരദാനമാണ് കുട്ടികളെന്നും ഹിന്ദുത്വം നിലനിര്‍ത്താന്‍ ഹിന്ദു ദമ്ബതികള്‍ കുറഞ്ഞത് അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നുമായിരുന്നു സുരേന്ദ്ര സിംഗിന്റെ പ്രസ്താവന. ‘എല്ലാ ഹിന്ദു ദമ്ബതിമാര്‍ക്കും അഞ്ച് കുട്ടികളെങ്കിലും വേണമെന്നാണ് എല്ലാ ആത്മീയ നേതാക്കളുടേയും ആഗ്രഹം. Read More …

പൊ​ന്നാ​നി ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

മലപ്പുറം: പൊന്നാനി മന്ദലാംകുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പൊന്നാനി സ്വദേശികളായ മുജീബ് റഹ്മാന്‍, സാബിത് എന്നിവരാണ് മരിച്ചത്.