ക​ര​സേ​ന മേ​ധാ​വി ഇ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ സന്ദര്‍ശിക്കും

ശ്രീ​ന​ഗ​ര്‍: ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് ഇ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. കാ​ഷ്മീ​രി​ലെ അ​ഖ്നൂ​രി​ലാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. സു​ര​ക്ഷ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ഷ്മീ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ജീപ്പില്‍ കിടന്നുറങ്ങിയ റബ്ബര്‍തോട്ടം കാവല്‍ക്കാരനെ കാട്ടാന തുമ്ബിക്കൈ കൊണ്ട് വലിച്ചെടുത്ത് ചവിട്ടിക്കൊന്നു

നിലമ്ബൂര്‍: വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞു. നിലമ്ബൂര്‍ പാലാങ്കര വട്ടപ്പാടത്ത് റബര്‍ത്തോട്ടം കാവല്‍ക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് (56) മരിച്ചത്. ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്ബിക്കൈ കൊണ്ട് വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണു നാട്ടുകാര്‍ നല്‍കുന്ന സൂചന. പുലര്‍ച്ചെ രണ്ടിനാണു സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ആനയെ Read More …

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം: തരൂരിനെതിരെ കേസെടുത്തു

ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ,​ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. തരൂരിനോട് അടുത്ത മാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.

അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കസ്റ്റഡിയില്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്‌ നാസര്‍ പോലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച രാത്രി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. നാസറിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. Read More …

തെരഞ്ഞെടുപ്പിന് മുമ്ബ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും ; അമിത് ഷാ

ഹൈദരാബാദ്: 2019ലെ തെരഞ്ഞെടുപ്പിന് മുമ്ബ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്ബ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നും ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിജെപി അധ്യക്ഷന്‍ ഹൈദരാബാദിലെത്തിയത്. സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ തന്ത്രങ്ങള്‍ മെനയണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം Read More …

കാണാതായ ദിവസം ജെസ്‌ന സുഹൃത്തുമായി 10 മിനിട്ടോളം ഫോണില്‍ സംസാരിച്ചു; പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും ദുരൂഹമായി കാണാതായ ജെസ്‌നയെന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ വീണ്ടും വഴിത്തിരിവ്. കാണാതായ ദിവസം ജസ്‌ന തന്റെ ആണ്‍സുഹൃത്തുമായി 10 മിനിട്ടോളം ഫോണില്‍ സംസാരിച്ചുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. സൈബര്‍ സെല്ലിന്റെ പരിശോധനയിലാണ് ഫോണ്‍ ചെയ്ത വിവരം ലഭിച്ചത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നിഷേധാത്മക നിലപാടുകളാണ് സ്വീകരിച്ചത്. Read More …

കുമ്ബസാര രഹസ്യം ചോര്‍ത്തി പീഡനം: ഒന്നാംപ്രതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

പത്തനംതിട്ട: കുമ്ബസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ശേഷിക്കുന്ന രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടികള്‍ ഊര്‍ജിതമാക്കി. കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്. പ്രതികള്‍ തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് മുമ്ബ് Read More …

റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. റഷ്യയില്‍ നിന്ന് എസ് -400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംങ്ക്ഷന്‍ ആക്‌ട് (സി എ എ ടി എസ് എ- Read More …