കുവൈറ്റില്‍ നിയമലംഘകരെ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ നിയമ ലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനയില്‍ മുപ്പത്തി അഞ്ചോളം പേര്‍ പിടിയില്‍. ആഭ്യന്തരമന്ത്രാലയംപൊതു സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ ദറായുടെ നിര്‍ദേശാനുസരണം അഹ്മദി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ പലരും താമസാനുമതി രേഖ ഇല്ലാത്തവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളികളും ആണ്. അഹ്മദി Read More …

നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക : അക്രമങ്ങള്‍ക്കുള്ള പരിഹാരത്തെ കുറിച്ച്‌ മോദി

റായ്പുര്‍: നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍ക്കുള്ള ഏറ്റവും മെച്ചപ്പെട്ട പരിഹാരമാര്‍ഗം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. എല്ലാവിധത്തിലുള്ള അക്രമങ്ങള്‍ക്കുമുള്ള ഏക ഉത്തരം എന്നതു വികസനമാണ്. വികസനത്തിലൂടെ നേടിയെടുക്കുന്ന വിശ്വാസ്യതയുടെ ബലത്തില്‍ എല്ലാ വിധത്തിലുള്ള അക്രമങ്ങളും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- മോദി പറഞ്ഞു. മുമ്ബ് ആദിവാസികളുടെയും നക്സലുകളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന Read More …

റമദാനും ഈദുല്‍ ഫിത്റും നല്‍കുന്നത് മാനവികതയുടെ മഹത്തായ സന്ദേശം; പിണറായി

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ളാദപൂര്‍ണമായ ഈദ് ആശംസിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്റും നല്‍കുന്നത്. സമകാല സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് മുമ്ബെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും

കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് Read More …

ആ​വേ​ശ വ​ല​യി​ലേ​ക്ക് ആ​ദ്യ ഗോ​ള്‍; യൂ​റി ഗ​സി​ന്‍​സ്ക്കി​യി​ലൂ​ടെ റ​ഷ്യ മു​ന്നി​ല്‍

മോ​സ്കോ: ആ​വേ​ശം നീ​ട്ടി​വ​ലി​ച്ചു കെ​ട്ടി​യ വ​ല​യി​ലേ​ക്ക് യൂ​റി ഗ​സി​ന്‍​സ്ക്കി ആ​ദ്യ പ​ന്ത് നി​ക്ഷേ​പി​ച്ചു. 2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ള്‍ ആ​തി​ഥേ​യ​രാ​യ റ ​ഷ്യ​യു​ടെ​വ​ക. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രെ ഗ​സി​ന്‍​സ്ക്കി​യു​ടെ ഗോ​ളി​ല്‍ റ​ഷ്യ ലീ​ഡെ​ടു​ത്തു. സൗ​ദി ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും പി​റ​വി​കൊ​ണ്ട പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ആ​ദ്യ ഗോ​ളി​നു ശേ​ഷം വ​ര്‍​ധി​ത​വീ​ര്യ​ത്തോ​ടെ ആ​ഞ്ഞ​ടി​ച്ച ആതിഥേയര്‍ സൗ​ദി Read More …

വ്ര​താ​നു​ഷ്ഠാ​ന​ത്തി​നു പ​രി​സ​മാ​പ്തി; വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍

കോ​ഴി​ക്കോ​ട്: വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ പ​ക​ലി​ര​വു​ക​ള്‍​ക്കു പ​രി​സ​മാ​പ്തി കു​റി​ച്ച്‌ മു​സ്ലിം​ക​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍. മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​യി​രി​ക്കു​മെ​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ഖ്യ​ഖാ​സി കെ.​വി.​ഇ​ന്പി​ച്ച​മ്മ​ദ് ഹാ​ജി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

നന്മയുടെ പാതയില്‍ ഐക്യത്തോടെ മുന്നേറുക: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: മനസ്സിലും സമൂഹത്തിലും സംതൃപ്തിയും സമാധാനവും നിലനില്‍ക്കുന്നതിനുള്ള പ്രാര്‍ഥനയായിരിക്കണം ഈദുല്‍ഫിത്വര്‍ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. പരസ്പര സ്‌നേഹം കാത്തുസൂക്ഷിച്ച,് നന്മയുടെ പാതയില്‍ ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ മുന്നേറുന്ന സമൂഹത്തിനു മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തിക, ഭാഷാ, Read More …

പിണറായിയുടെ പൊലീസിന് ഭരണപക്ഷ എം.എല്‍.എ ആയാലും കണക്കാ ! !

കൊല്ലം: നീതി നടപ്പാക്കാന്‍ മുഖം നോക്കാതെ പിണറായി പൊലീസ് രംഗത്തിറങ്ങിയപ്പോള്‍ കുടുങ്ങിയത് ഗണേഷ് കുമാര്‍ എം.എല്‍.എ.യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാറിനെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് സ്വന്തം അമ്മയുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ Read More …