‘വിനാശകാലേ . . വിപരീത ബുദ്ധി’ എന്നത് അറിയില്ലെങ്കില്‍ മാണിയെ കണ്ടു പഠിക്ക് !

ചെങ്ങന്നൂര്‍: വോട്ടെടുപ്പിന്റെ അവസാനമണിക്കൂറുകളില്‍ യു.ഡി.എഫിലേക്ക് മടങ്ങിയ കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനും കേരള രാഷ്ട്രീയത്തില്‍ ചാട്ടം പിഴച്ചു. സമദൂരം പറഞ്ഞ് ഇടതുമുന്നണി പ്രവേശനത്തിന് കാത്തിരുന്ന മാണിക്ക് സി.പി.എം നേതൃത്വം പച്ചക്കൊടി കാട്ടിയിരുന്നു. സി.പിഐയുടെ എതിര്‍പ്പ് മറികടന്ന് മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന ചര്‍ച്ച പുരോഗമിക്കവെയാണ് മാണി യു.ഡി.എഫിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു മാണിയുടെ തീരുമാനം. Read More …

‘വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയം’; സജി ചെറിയാനെ അഭിനന്ദിച്ച്‌ മാര്‍ കൂറിലോസ്

കൊച്ചി: ചെങ്ങന്നൂരിലേത് വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയമെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായെന്നും, അല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സജി ചെറിയാന് അഭിനന്ദനങ്ങള്‍. പ്രതീക്ഷിച്ചതിലും കവിഞ്ഞ ഭൂരിപക്ഷം. കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായി. അല്ലെങ്കില്‍ Read More …

പൊലീസിന്​ നെഞ്ചളവല്ല, വിവേചന ബുദ്ധിയാണ്​ വേണ്ടതെന്ന്​ വനിതാ കമീഷന്‍

തിരുവനന്തപുരം: പൊലീസി​​െന്‍റ ഗുണം നെഞ്ചളവിലില്ല വിവേചന ബുദ്ധിയിലാണ് വേണ്ടതെന്ന്​ വനിത കമ്മീഷന്‍ എം.സി ജോസഫൈന്‍. കുറ്റവാളികളുമായി പൊലീസ് ബന്ധപ്പെട്ടത് ഞെട്ടലുണ്ടാക്കി. സത്രീകളുടെ പരാതികളോട് പൊലീസ് പക്ഷപാതം കാട്ടുന്നു. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ സര്‍ക്കാരിന് നേരെ തിരിച്ച്‌ വിടുന്നത് ശരിയല്ലെന്നും വനിത കമ്മീഷന്‍ പറഞ്ഞു.

മതനിരപേക്ഷ രാഷ്‌ട്രീയത്തിനും സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനും ലഭിച്ച അംഗീകാരം: കോടിയേരി

തിരുവനന്തപുരം :  എല്‍ഡിഎഫിന്റെ മതനിരപേക്ഷ രാഷ്‌ട്രീയത്തിനും സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനും ലഭിച്ച അംഗീകാരമാണ്‌ ചെങ്ങന്നൂരിലെ വിജയമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന്‌ പറഞ്ഞതില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും അങ്ങനെയെങ്കില്‍ രമേശ്‌ ചെന്നിത്തലയോട്‌ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറാന്‍ അദ്ദേഹം ആവശ്യപ്പെടുമോ എന്നും Read More …

മായാവതി ബംഗ്ലാവ് ഒഴിഞ്ഞു; താക്കോല്‍ സ്പീഡ് പോസ്റ്റായി സര്‍ക്കാരിന് അയച്ചു

ലഖ്‌നൗ: സുപ്രിം കോടതി നിര്‍ദേശ പ്രകാരം ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിഞ്ഞു. ബംഗ്ലാവിന്റെ താക്കോല്‍ സ്പീഡ് പോസ്റ്റായാണ് മായാവതി സര്‍ക്കാരിലേക്ക് അയച്ചത്. മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവുകള്‍ ഒഴിയണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം. താക്കോല്‍ നേരിട്ട് സ്വീകരിക്കാന്‍ എസ്‌റ്റേറ്റ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് മായാവതി താക്കോല്‍ സര്‍ക്കാരിലേക്ക് സ്പീഡ് Read More …

ഇത് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി : പിണറായി വിജയന്‍

തിരുവനന്തപുരം: ചെങ്ങന്നൂരിലെ ഇടതുമുന്നണിയുടെ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പിണറായി വിജയന്‍. ഇത് ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച്‌ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ചെന്നിത്തലയുടെ സ്വന്തം സ്ഥലത്തുപോലും നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. അവിടേയും ലീഡ് എല്‍ഡിഎഫിനാണ്. തലസ്ഥാനത്ത് വിളിച്ചുചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും നീതി ലഭിക്കുന്ന വിധത്തിലും വികസനം എല്ലായിടത്തും എത്തുന്നുവെന്ന് ഉറപ്പുവരുത്തിയും സര്‍ക്കാര്‍ മുന്നോട്ടുപോകും. Read More …

തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ചെങ്ങന്നൂരില്‍ കനത്ത പരാജയമാണ് യുഡിഎഫ് നേരിടേണ്ടി വന്നത്. അവിടുത്തെ പ്രത്യേക സാഹചര്യമാകാം ഇങ്ങനെയൊരു ജനവിധിക്ക് കാരണം. പാര്‍ട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ലോക്​സഭ, അസംബ്ലി ഉപതെ​രഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക്​ തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യത്തെ നാല്​ ലോക്​സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും​ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വന്‍ തിരിച്ചടി. നാല്​ ലോക്​സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത്​ മാത്രമാണ്​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​​. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സമാജ്​വാദി പാര്‍ട്ടി-രാഷ്​ട്രീയ ലോക്​ദള്‍ സംയുക്​ത സ്ഥാനാര്‍ഥി തബസ്സും ബീഗത്തിന്​ വന്‍ മുന്നേറ്റം. നിലവില്‍ 41,391ത്തോളം വോട്ടുകളുടെ ലീഡാണ്​​ Read More …