ചെങ്ങന്നൂര്‍ എല്‍.ഡി.എഫിന്; സജി ചെറിയാന് 20956 ഭൂരിപക്ഷം

ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303 വോട്ട് സജി ചെറിയാന്‍ പിടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി. വിജയകുമാറിന് 46,347 വോട്ടും ശ്രീധരന്‍പിള്ള Read More …

സജി ചെറിയാന്‍ 60,000 കടക്കുമെന്ന് വിലയിരുത്തി സിപിഎം; 1000 വോട്ടിന് വിജയം വിജയകുമാറിനെ തേടിയെത്തുമെന്ന് വോട്ടെണ്ണി പറഞ്ഞ് കോണ്‍ഗ്രസ്; ശ്രീധരന്‍ പിള്ള 49000 കടക്കുമെന്ന് പ്രതീക്ഷിച്ച്‌ ബിജെപിയും

ചെങ്ങന്നൂര്‍: വോട്ടെടുപ്പ് നാളിന് തൊട്ടുള്ള ദിവസങ്ങളില്‍ എല്ലാവരും തുറന്നുസമ്മതിച്ചു..അതേ ക്ലോസ് ഫൈറ്റാണ്. പോളിങ് കഴിഞ്ഞപ്പോള്‍ മൂന്നുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കി ഉയര്‍ന്ന പോളിങ് ശതമാനം.76.27 %.വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.1 10,000 വോട്ടെങ്കിലും ഭൂരിപക്ഷം നേടുമെന്നാണ് സജി ചെറിയാന്റെ ആത്മവിശ്വാസം.എന്‍ഡിഎയ്ക്ക് വോട്ടുകള്‍ കുറയുമെന്നും കണക്കുകൂട്ടുന്നു.സജി ചെറിയാന്‍ 60,000 വോട്ടുകള്‍ കടക്കുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം.വോട്ടെടുപ്പില്‍ എസ്‌എന്‍ഡിപി എല്‍ഡിഎഫിനെ തുണച്ചുവെന്ന് Read More …

മലപ്പുറത്ത് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററും പിടികൂടി

മ​ല​പ്പു​റം: മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ല്‍ ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന കേ​ന്ദ്രം പൊലീസ് ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും പ്രിന്റ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നുപൊലീ​സ് അ​റി​യി​ച്ചു.

പോലീസ് തലപ്പത്ത് പാലമരം, അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുത്: ജേക്കബ് തോമസ്

തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. പോലീസ് തലപ്പത്തുള്ളത് പാലമരമാണെന്നും അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുതെന്നും ജേക്കബ് തോമസ് പറഞ്ഞു. പാലമരം നട്ടുവളര്‍ത്തിയിട്ട് അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതല്‍ പാലമരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണമെന്നും ജേക്കബ് തോമസ് Read More …

ഇന്ധനവില കുറച്ചത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണം, കേരളത്തെ പ്രകീര്‍ത്തിച്ച്‌ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതിയില്‍ ഒരു ഭാഗം വേണ്ടെന്ന് വച്ച്‌ പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കാന്‍ തീരുമാനിച്ച കേരളം രാജ്യത്തിന് നല്ല മാതൃകയാണെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേരളത്തെ മാതൃകയാക്കി പെട്രോള്‍ വില കുറയ്‌ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം താത്പര്യങ്ങളും Read More …

ഗൗരി ലങ്കേഷ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഹിന്ദു യുവസേന പ്രവര്‍ത്തകനായ നവീന്‍ കുമാര്‍ മുഖ്യപ്രതി

ബംഗലൂരു:  പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെ ടി നവീന്‍ കുമാര്‍ ആണ് കേസിലെ മുഖ്യപ്രതി. 661 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം എട്ടു മാസത്തെ അന്വേഷണത്തിനു ശേഷം കോടതിയില്‍ സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 131 മൊഴികളും Read More …

കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല; വി.​എം.​സു​ധീ​ര​ന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ രംഗത്ത്.ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മനുഷ്യജീവന് ഒട്ടും വിലയില്ല. ആര്‍ക്കും എന്തും ചെയ്യാനാകും എന്നതാണ് അവസ്ഥ. Read More …

കേരളത്തിലെ ദുരഭിമാന കൊലകള്‍ ആശങ്കപ്പെടുത്തുന്നു: പി സദാശിവം

തിരുവനന്തപുരം: കോട്ടയത്ത് നടന്ന ദുരഭിമാന കൊലപാതകത്തില്‍ പ്രതികരിച്ച്‌ ഗവര്‍ണര്‍. കേരളത്തിലെ ദുരഭിമാന കൊല ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കേരളത്തില്‍ കേട്ടു കേള്‍വിയില്ലാത്ത സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.