പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ തിരുത്തണം: കാനം

കോട്ടയം: കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ തിരുത്താന്‍ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.

നീനുവിന്റെ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; മാതാപിതാക്കളെ പ്രതി ചേര്‍ക്കും

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്.കെവിനെ വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോ നാഗര്‍കോവിലില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പത്തനാംപുരം വഴി പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ ഷാനു എത്തിയെന്ന Read More …

കുവൈറ്റില്‍ മുപ്പത് കഴിയാത്തവര്‍ക്കുള്ള വിസ നിരോധനം; തീരുമാനത്തില്‍ ഇളവ്

കുവൈറ്റ്: കുവൈറ്റില്‍ മുപ്പത് തികയാത്ത ബിരുദ/ഡിപ്ലോമക്കാര്‍ക്ക് വീസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയെന്ന് റിപ്പോര്‍ട്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹിനെ ഉദ്ധരിച്ച്‌ പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. 30 വയസ്സ് തികയാത്ത ബിരുദ/ഡിപ്ലോമക്കാര്‍ക്ക് ജൂലൈ ഒന്നുമുതല്‍ വീസ നല്‍കേണ്ടതില്ലെന്നായിരുന്നു മുന്‍പുള്ള തീരുമാനം. എന്നാല്‍ മാന്‍‌പവര്‍ പബ്ലിക് അതോറിറ്റി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം നീക്കുന്നതെന്നാണ് സൂചന. സ്വകാര്യ, Read More …

സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍, മിടുക്കരുടെ പാനല്‍ ഉണ്ടാക്കുന്നു

തിരുവനന്തപുരം: വരാപ്പുഴയ്ക്ക് പുറമെ കോട്ടയത്ത് യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലും പൊലീസ് പ്രതിക്കൂട്ടില്‍ ആയതോടെ പൊലീസില്‍ വലിയ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. എസ്.ഐ തലം മുതല്‍ എ.ഡി.ജി.പി തലം വരെ വ്യാപകമായ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ അടക്കം മാറ്റണമെന്ന അഭിപ്രായം ഇടതുപക്ഷത്ത് തന്നെ ശക്തമാണെങ്കിലും പകരം ‘ പറ്റിയ’ ആളില്ല Read More …

മെ​കു​നു ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്: സ​ലാ​ല​യി​ല്‍ കാ​ണാ​താ​യ​വരില്‍ മ​ല​യാ​ളി​യും

മ​​സ്ക​​റ്റ്: അ​​റ​​ബി​​ക്ക​​ട​​ലി​​ല്‍ രൂ​​പം​​കൊ​​ണ്ട മെ​​കു​​നു ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റി​​നെ​ത്തു​​ട​​ര്‍​​ന്ന് ഒ​​മാ​​നി​​ലെ സ​​ലാ​​ല​​യി​​ല്‍ മ​​ല​​യാ​​ളി​​യെ​​യും കാ​​ണാ​​താ​​യ​​താ​​യി റി​​പ്പോ​​ര്‍​​ട്ട്. ക​​ണ്ണൂ​​ര്‍ പാ​​ല​​യാ​​ട് സ്വ​​ദേ​​ശി മ​​ധു​​വി​​നെ​​യാ​​ണു കാ​​ണാ​​താ​​യ​​ത്. ചു​​ഴ​​ലി​​ക്കാ​​റ്റി​​ലും ക​​ന​​ത്ത മ​​ഴ​​യി​​ലും ഒ​​രു ഏ​​ഷ്യ​​ന്‍ വം​​ശ​​ജ​​നും ര​​ണ്ട് ത​​ദ്ദേ​​ശ​​വാ​​സി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. റോ​​ഡു​​ക​​ള്‍​​ക്കു പു​​റ​​മേ നൂ​​റു ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ള്‍​​ക്കും കൃ​​ഷി​​യി​​ട​​ങ്ങ​​ള്‍​​ക്കും ക​​ന​​ത്ത നാ​​ശ​​മാ​​ണു ചു​​ഴ​​ലി​​ക്കാ​​റ്റ് വ​​രു​​ത്തി​​വ​​ച്ച​​ത്.

ടെലികോം രംഗത്തു സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി പതഞ്ജലി

ന്യൂ ഡല്‍ഹി ; ടെലികോം രംഗത്തു സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി പതഞ്ജലി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്‌എന്‍എല്ലുമായി കൈകോര്‍ത്ത് പതഞ്ജലി സിം കാര്‍ഡുകള്‍ യോഗാ ഗുരു ബാബാ രാംദേവ് പുറത്തിറക്കി. സ്വദേശി സമൃദ്ധി കാര്‍ഡ് എന്ന സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫാറുകളാണ് കമ്ബനി ഒരുക്കിയിരിക്കുന്നത്. ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ 10 % ഇളവും Read More …

ഫിഷറീസ് വകുപ്പ് ചതിച്ചു; സ്ഥലം വിട്ടുനല്‍കിയ സ്ഥലമുടമകള്‍ പെരുവഴിയില്‍

വടകര: ഫിഷറീസ് വകുപ്പ് ചതി.സ്ഥലം വിട്ടുനല്‍കിയ സ്ഥലമുടമകള്‍ പെരുവഴിയില്‍.മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാനായി സ്ഥലം വിട്ടുനല്‍കിയ ഭൂഉടമകള്‍ പെരുവഴിയില്‍. ജില്ലയില്‍ സ്ഥലവും, വീടും ഇല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാനായി ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഭൂമി വിട്ടുകൊടുത്തവരാണ് വെട്ടിലായത്. ഭൂമിയുടെ വില ലഭിക്കാത്തതിനത്തെുടര്‍ന്ന് വട്ടം കറങ്ങുന്നത്. ജില്ലയില്‍ കടലോരത്തെ ഭൂവുടമകളോട് വീടുവെക്കാനും മറ്റുമായി ഭൂമി വിട്ടുനല്‍കാനായി ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. Read More …

നിപ വൈറസ് പേടി: കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ബഹ്‌റൈനില്‍ വിലക്കേര്‍പ്പെടുത്തി

മനാമ:  നിപ വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ഗള്‍ഫ് രാജ്യങ്ങള്‍. കേരളത്തില്‍ നിന്ന് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കാണ് ബഹ്‌റൈനില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച്‌ ബഹ്‌റൈന്‍ കൃഷി – മറൈന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്ലാന്റ് വെല്‍ത്ത് ഡയറക്‌ട്രേറ്റിലെ ആക്ടിംഗ് ചീഫ് ഓഫ് പ്രൊട്ടക്ഷന്‍ അലി ഷബാന്‍ Read More …