കെവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം താന്‍ തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കോട്ടയത്ത് മരിച്ച കെവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെവിന്റെ വീട്ടില്‍ പോകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.വീട്ടില്‍ പോകുന്നതിനെക്കാള്‍ പ്രധാനം ആ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നതാണ്. കെവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ട്. പ്രധാന പ്രതികളെ പിടികൂടിയിട്ടുണ്ട്. വാഹനങ്ങള്‍ പിടികൂടി. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉണ്ടാകും.

കുട്ടികള്‍ ഭക്ഷണത്തിനായി കരഞ്ഞു വിളിക്കുമ്ബോള്‍ ആഹാരം തരാം എന്നു പറയും, ആഹാരം സ്വീകരിച്ചാല്‍ അവരുടെ കൂടെ കിടക്കണം: സൈനീകരെക്കുറിച്ച്‌ സ്ത്രീകള്‍ പറയുന്നു

ബോക്കോ ഹറാമിന്റെ ക്രൂരതകളാണ് നൈജീരിയയുടെ വടക്കന്‍ പ്രദേശത്തു നിന്ന് മുന്‍പ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത് സൈന്യത്തിന്റെ ക്രൂരതകളെ കുറിച്ചാണ്. നൈജീരിയയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൈശാചികതകളെക്കുറിച്ചു ലോകത്തെ അറിയിക്കുകയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ബോക്കോ ഹറാമിനെ സ്ഥാനഭ്രഷ്ടരാക്കിയ സൈന്യം സാധാരണ ജനങ്ങളെ വിദൂരപ്രദേശങ്ങളിലുള്ള ക്യാംപുകളിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. അവിടങ്ങളില്‍നിന്നുള്ള പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമാണ് Read More …

വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ. അപ്രതീക്ഷിതമായിട്ടാണ് താരത്തിന്റെ വിരമിക്കല്‍. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് 2014 സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. ദേശീയ റെക്കോര്‍ഡായ 66.28മീറ്റര്‍ ദൂരം ഡിസ്‌കസ് എറിഞ്ഞിട്ടുള്ള താരമാണ് വികാസ് ഗൗഡ. Read More …

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ 4 മണി വരെയാണ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന്​ ശല്യക്കാരനായ കൊമ്ബനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താല്‍ ബത്തേരി-പുല്‍പ്പള്ളി റോഡും സി.പി.എമ്മി​​​​െന്‍റ Read More …

കെവിന്റെ മരണം പൊലീസ് വീഴ്ച; ആഭ്യന്തര വകുപ്പ് അടിയന്തരമായി ശ്രദ്ധിക്കട്ടെയെന്ന് വി എസ്

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ മരണപ്പെട്ടത് പൊലീസിന്റെ വീഴ്ചയെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്ചുദാനന്തന്‍. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് അടിയന്തരമയി ശ്രദ്ധിക്കട്ടെ എന്ന് വി എസ് പ്രതികരിച്ചു. കെവിന്റെ കൊലപാതകത്തില്‍ പ്രതികളുമായുള്ള പൊലീസിന്റെ ഒത്താശ അപകടകരമാണെന്നും ആഴത്തിലുള്ള സ്വയം വിമര്‍ശനം ആനിവാര്യമാണെന്നും ധന മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. അതേ Read More …

” എന്റെ മകനെ അള്ളാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവന്‍ അതിന് പകരമാവില്ലല്ലോ ” ഈ ഉമ്മയുടെ ദയക്ക് ഒരു ജീവിന്റെ തുടിപ്പുണ്ട്

മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഗോണ്ട റയില്‍വെ സ്‌റ്റേഷനില്‍ നിന്നും റസിയയും സഹോദരങ്ങളും ട്രെയിന്‍ കയറുന്നത്. മലപ്പുറത്തെ പാണക്കാടായിരുന്നു ലക്ഷ്യം. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തിരിക്കുന്ന തന്റെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുവേണം. ചെറിയ ആണ്‍കുട്ടിയും കല്ല്യാണ പ്രായമായ രണ്ടു പെണ്‍മക്കളുടേയും ഉപ്പയെ അവരുടെ മു്ന്നിലെത്തിക്കണം. കൂകിപ്പായുന്ന തീവണ്ടിക്കുളളിലിരുന്ന് ഉരുകിയ മനസ്സിനെ നിയന്ത്രിക്കാന്‍ അവര്‍ വല്ലാതെ Read More …

കേരളക്കരയുടെ പ്രാര്‍ത്ഥന ഫലിച്ചു; ലിനിയുടെ മക്കള്‍ക്ക് സാധാരണ പനിയെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: പനി ബാധിച്ച ലിനിയുടെ മക്കള്‍ക്ക് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ പനിയെ തുടര്‍ന്നാണ് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി എത്തിച്ചത്. നിരീക്ഷണത്തില്‍ സാധാരണ പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരുടെയും രക്തസാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇഭയക്കാനൊന്നുമില്ലെന്നും ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി.

നിങ്ങള്‍ വാര്‍ത്ത നല്‍കിയാല്‍ മതി വിധി പ്രഖ്യാപിക്കേണ്ട -മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ വിമര്‍ശിച്ചതിനെ ചോദ്യം ചെയ്തതാണ് പിണറായിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ വാര്‍ത്ത നല്‍കിയാല്‍ മതി, വിധി പ്രഖ്യാപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് അതല്ല. Read More …