കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ കൊല്ലപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മുതുമലയില്‍ നിന്നും നൂല്‍പ്പുഴ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ മഹേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വനാതിര്‍ത്തിയിലൂടെ സൈക്കിളില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം.

കെവിന്റെ കൊലപാതകം; പൊലീസിന്റെ ഒത്താശ അപകടകരമെന്ന് തോമസ് ഐസക്ക്

തിരുവന്തപുരം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച്‌ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കൊലപാതകത്തില്‍ പൊലീസിന്റെ ഒത്താശ അപകടകരമാണെന്നാണ് അദ്ദേഹം പറയുന്നത്. ആഴത്തിലുള്ള സ്വയം വിമര്‍ശനം അനിവാര്യമാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തു. എസ് ഐ ജീപ്പ് ഡ്രൈവര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. പൊലീസുകാര്‍ പ്രതികളെ സഹായിച്ചുവെന്നാണ് ഐജി വ്യക്തമാക്കിയത്. കേസിലെ Read More …

ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാങ്ക് അവധി

കൊച്ചി: ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ബുധനാഴ്ച‍യും വ്യാഴാഴ്ചയും ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച രാവിലെ ആറു മുതല്‍ ജൂണ്‍ ഒന്നിനു രാവിലെ ആറു വരെയാണു സമരം. സംസ്ഥാനത്തു സഹകരണബാങ്കുകള്‍ ഒഴികെയുള്ള എല്ലാ ബാങ്കുകളുടേയും പ്രവര്‍ത്തനത്തെ Read More …

തിരുവനന്തപുരത്ത് യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു, പ്രതി പോത്ത് ഷാജി ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ചു. വേട്ടയ്‌ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ഇന്ധന വില കുതിക്കുന്നു: സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കും; തീരുമാനം നാളെ

തിരുവനന്തപുരം: ദിവസേന ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും. ഇന്ധന വിലയില്‍ രണ്ട് തരം നികുതിയാണ് ഈടാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതിയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നികുതി 19 രൂപയാണ്. സംസ്ഥാന Read More …

‘ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പ്രണാബ് മുഖര്‍ജിയോടുതന്നെ ചോദിക്കു’; ഉത്തരമില്ലാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി > ആര്‍എസ്‌എസ് നടത്തുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് മുഖര്‍ജി പങ്കെടുക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. ജൂണ്‍ ഏഴിന് ആര്‍എസ്‌എസിന്റെ 600 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ‘ സംഘ് ശിക്ഷ വര്‍ഗ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യാനുള്ള സംഘാടകരുടെ ക്ഷണം പ്രണാബ് മുഖര്‍ജി സ്വീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. Read More …

മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തില്‍ എസ്.ഐ ഷിബുവും, ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ തന്റെ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം.എസ്.ഷിബു ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് കൂടുതല്‍ തെളിവുകള്‍. മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലെത്തുമ്ബോള്‍ സ്ഥലത്ത് എസ്.ഐ ഷിബു ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തായി. പൊലീസിന്റെ ബന്തവസ് സുരക്ഷാ ഡ്യൂട്ടി ലിസ്‌റ്റിലും എസ്.ഐയുടെ പേരുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. എന്നാല്‍ തന്റെ Read More …

പോലീസ് അതിക്രമം പറഞ്ഞ് പേടിപ്പിക്കേണ്ട, മാധ്യമങ്ങളെ പഴിച്ച്‌ എംഎംമണി

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ പരിഹസിച്ച്‌ മന്ത്രി എം.എം. മണി. എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുമ്ബോള്‍ പോലീസ് എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച്‌ കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കോണ്‍ഗ്രസിന്റെ കാലത്ത് എന്ത് നടന്നാലും ഒരുകുഴപ്പവുമില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. പോലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പോലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും Read More …