നിപ്പ: കേരളത്തിലേക്കുള്ള പൗരന്മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്

ദുബായ്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്നുള്ള കേരളത്തിലെ മരണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. ഇപ്പോള്‍ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലര്‍ത്താന്‍ യു.എ.ഇ , ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതു വരെ കേരളത്തിലേക്കുള്ള യാത്ര നിര്‍ത്തിവെക്കാനാണ് ബഹ്‌റൈന്‍ അവരുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബഹ്‌റൈനിന്റെ മുംബൈയിലെ കോണ്‍സുലേറ്റാണ് ബുധനാഴ്ച ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. Read More …

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍:  സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയല്‍വാസിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ചെറുപുഴ തിരുമേനിയിലെ അഖിലേഷ് മോന്‍ എന്ന ടി എം വൈശാഖിനെ(19)യാണ് പയ്യന്നൂര്‍ സിഐ എ പി ആസാദ് അറസ്റ്റ് ചെയ്തത്. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പതിനേഴുകാരിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഏപ്രില്‍ ഏഴിന് തൃശൂരില്‍ സീരിയല്‍ Read More …

കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രി; ജി.പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെ.ഡി.എസ്​ നേതാവ്​ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേറ്റെടുത്തു. ഗവര്‍ണര്‍ വാജുഭായി വാല കുമാരസ്വാമിക്ക്​ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ്​ നേതാവ്​ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. വിധാന്‍സഭക്ക്​ മുമ്ബിലുള്ള പ്രത്യേകവേദിയിലാണ്​ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്​. കര്‍ണാടകയിലെ ​കോണ്‍-ജെ.ഡി.എസ്​ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമത്തിനും കൂടി വേദിയായി.​ സോണിയാ Read More …

മെഡിക്കല്‍ കോളജില്‍ കള്ള കഫീല്‍ഖാന്റെ സഹായം ആവശ്യമില്ല; രൂക്ഷവിമര്‍ശനവുമായി വനിതാ ഡോക്ടര്‍

കോഴിക്കോട്: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഡോ.കഫീല്‍ ഖാനെതിരെ രൂക്ഷ വിമള്‍ശനം ഉന്നയിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടള്‍ അമ്ബിളി കടന്നയില്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ രംഗത്തെത്തിയത്. കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം എന്ന് അമ്ബിളി ഇട്ട പോസ്റ്റിലെ കമന്റുകളിലാണ് Read More …

‘അവളുടെ സ്വപ്നമായിരുന്നു സര്‍ക്കാര്‍ ജോലി’: നന്ദി അറിയിച്ച്‌ ലിനിയുടെ ഭര്‍ത്താവ്

കോഴിക്കോട്: തനിക്ക് ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. തനിക്കൊരു സര്‍ക്കാര്‍ ജോലിയെന്നത് ലിനിയുടെ വലിയ സ്വപ്നമായിരുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സജീഷ് പറഞ്ഞു. ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി Read More …

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂര്‍: എല്‍ഡിഎഫ് വന്ന ശേഷമുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കണ്ണൂരിലെ കൊലപാതങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തലശ്ശേരി ഇടിയോട് സ്മാരക ട്രസ്റ്റിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

പെട്രോള്‍ വില 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന്​ ചിദംബരം

ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിതംബരം “ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന്​ സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച്‌ അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്” Read More …

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല -രാഹുല്‍

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലില്‍ ട്വീറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ്​ തമിഴര്‍കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. സംഭവത്തി​​​െന്‍റ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്​നാട്​ സര്‍ക്കാറിനോട്​ റിപ്പോര്‍ട്ട്​ Read More …