പത്തനംതിട്ട, മൂവാറ്റുപുഴ രൂപതകള്‍ക്കായി സഹായ മെത്രാന്മാരെ നിയമിച്ചു

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട, മൂവാറ്റുപുഴ രൂപതകള്‍ക്കായി സഹായ മെത്രാന്മാരെ നിയമിച്ചു. പത്തനംതിട്ട സഹായ മെത്രാനായി ഡോ.സാമുവല്‍ മാര്‍ ഐറേനിയോസിനെയും മൂവാറ്റുപുഴ സഹായ മെത്രാനായി ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസിനെയുമാണ് നിയമിച്ചത്. ഇരുവരെയും നിയമിച്ചത് പിന്തുടര്‍ച്ച അവകാശമുള്ള കോ അഡ്ജത്തൂര്‍ ബിഷപ്പുമാരായാണ്. പട്ടം സെന്റ് മേരീസ് പള്ളിയില്‍ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് Read More …

കേരളം ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് ജന്മികള്‍: എംഎം ഹസ്സന്‍

മാനന്തവാടി: കേരളം ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് ജന്മികളാണെന്ന് കെ പി സി സി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ജനമോചനയാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ മിച്ചഭൂമി സിപിഐ നേതാക്കള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കച്ചവടം നടത്തുകയാണ്. എം എന്‍ സ്മാരകം വരെയെത്തി നില്‍ക്കുകയാണ് സര്‍ക്കാര്‍ ഭൂമി കച്ചവടം. റവന്യൂമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ മിച്ചഭൂമി വീതിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്ബോള്‍ സിപിഎമ്മുകാരും Read More …

കുട്ടികളില്ലാത്തതിന് നിരന്തരം വഴക്കുണ്ടാക്കിയ ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊന്നു

ചെന്നൈ: കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കിയ ഭാര്യയെ ഭര്‍ത്താവ് കൊന്നു. ജ്ഞാനപ്രിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുട്ടികളില്ലാത്തത് ചോദ്യം ചെയ്ത് ജ്ഞാനപ്രിയ നിരന്തരം വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവരെ ഭര്‍ത്താവ് പ്രഭു കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ വടപളനിയിലെ വീട്ടില്‍ കഴിഞ്ഞ ആഴ്ചയാണ് ജ്ഞാനപ്രിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജ്ഞാനപ്രിയയെ കഴുത്തറുത്ത് കൊന്ന നിലയിലും പ്രഭുവിനെ അകത്തെ മുറിയില്‍ കെട്ടിയിട്ട Read More …

ശ​ബ​രി​മ​ല​യി​ലെ ആ​ന എ​ഴു​ന്ന​ള്ള​ത്ത് ഒ​ഴി​വാ​ക്കണം; സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍

കൊച്ചി: ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷല്‍ കമ്മീഷണര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ചയെന്നും കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ശബരിമലയില്‍ കഴിഞ്ഞ ആറാട്ടിന് ആന ഇടഞ്ഞിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കു പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച്‌ സ്പെഷല്‍ കമ്മീഷണര്‍ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വരാപ്പുഴ കസ്റ്റഡി മരണം: ഗൃഹനാഥനെ ആക്രമിച്ചവരില്‍ ശ്രീജിത്ത്

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെതിരെ പരാതി നല്‍കിയിരുന്നില്ലെന്ന് മകന്‍ ബിനീഷിന്റെ വെളിപ്പെടുത്തല്‍. അച്ഛനെ വീട്ടില്‍ക്കയറി ആക്രമിച്ചവരുടെ കൂട്ടത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. ശ്രീജിത്തുമായി വാക്കുതര്‍ക്കം പോലും ഉണ്ടായിട്ടില്ല. ശ്രീജിത്തിന്റെ പേര് പൊലീസുകാരോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല, ബിനീഷ് വെളിപ്പെടുത്തി. ഒരു സംഘം ആളുകള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതിനെ തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. Read More …

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉപദേശകസമിതിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: നഴ്‌സുമാരുള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമെടുക്കാതെ മിനിമം വേതന ഉപദേശകസമിതി. വിവിധ ഗ്രേഡുകളിലുള്ള നഴ്‌സുമാരുടെ അലവന്‍സുകള്‍ സംബന്ധിച്ചും സമിതിയില്‍ ധാരണയായില്ല. സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാകും അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. പതിമൂന്നിന് കൊല്ലത്ത് വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ പികെ ഗുരുദാസന്‍ പറഞ്ഞു.

കസ്റ്റഡി മരണം;ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്. ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെ ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമാണെന്ന ചികിത്സാ രേഖകള്‍ പുറത്ത് വന്നിരുന്നു. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് Read More …

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ ചുമതല ഐജി ശ്രീജിത്തിന്

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും ഇന്ന് രാവിലെ ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോട് Read More …