12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു; 10 പേര്‍ മരിച്ചു, 2 പേര്‍ ഗുരുതരാവസ്ഥയില്‍: ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ . ഇതില്‍ പത്ത് പേര്‍ മരിച്ചിട്ടുണ്ട്. 18 പേരുടെ രക്തസാമ്ബിളുകളാണ് ലാബിലേക്ക് അയച്ചത്. ഇതില്‍ ആറ് പേര്‍ക്ക് നിപ്പ ബാധിച്ചിട്ടില്ലെന്നും രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്; എഎസ്‌ഐയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എഎസ്‌ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. കൊച്ചിയിലെ സിവില്‍ സര്‍വ്വീസ് പഠന കേന്ദ്രത്തിലെ ലിഫ്റ്റില്‍ വച്ച്‌ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിനെതിരെ പോക്സോ Read More …

ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു. രാജ്‌കോട്ടിലാണ് സംഭവം. മുകേഷ് വാണിയ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. യുവാവിനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ ഗജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവച്ചു. ഒരു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചതെന്നാണ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്. വാണിയക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. Read More …

പരാമര്‍ശം പിന്‍വലിക്കണം, ഇല്ലെങ്കില്‍ 28-ാം തിയതി മറുപടി പറയും- ശോഭന ജോര്‍ജ്

ചെങ്ങന്നൂര്‍: 1991 ലെ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ശോഭന ജോര്‍ജ്. നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്‍വലിക്കാന്‍ ഹസന്‍ തയ്യാറായില്ലെങ്കില്‍ 28-ാം തിയതി തിരഞ്ഞെടുപ്പിനു ശേഷം താന്‍ മറുപടി പറയുമെന്ന് ശോഭന പറഞ്ഞു. തിരഞ്ഞെടുപ്പ് Read More …

കര്‍ണാടകയില്‍ ബി.ജെ.പിയുടേത് മികവാര്‍ന്ന പ്രകടനമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിയുടേത് മികവാര്‍ന്ന പ്രകടനമെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ മര്യാദയും ലംഘിച്ചുവെന്നും ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ് വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചു. 5 വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എസ്.ഡി.പി.ഐ^പി.എഫ്.ഐ അടക്കമുള്ള രാജ്യദ്രോഹ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കര്‍ണാടക ജനതയുടെ Read More …

ഇത്തരം ഫോണുമായി യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് നിരോധനം

ദുബായ്: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഫോണുമായി യാത്ര ചെയ്യുന്നതിന് നിരോധനം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരോട് ഇക്കാര്യത്തെക്കുറിച്ച്‌ അറിയിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശ സഞ്ചാരികളും സാറ്റലൈറ്റ് ഫോണുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകരുതെന്നും ഇത് ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയുണ്ടായി. യു.എ.ഇയിലെ സാറ്റലൈറ്റ് ഫോണ്‍ സേവനദാതാക്കളും ഈ വിവരം Read More …

ലയണല്‍ മെസ്സിക്ക് അഞ്ചാം തവണയും ഗോള്‍ഡന്‍ബൂട്ട് പുരസ്‌കാരം

കാംപ്നൗ: ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി അഞ്ചാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനായി. ലാ ലിഗയിലെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ വിജയിച്ചതിന് പിന്നാലെയാണ് മെസ്സി വീണ്ടും സുവര്‍ണ പാദുകമണിഞ്ഞത്. സീസണില്‍ 34 ഗോളുകളോടെ 68 പോയിന്റുകള്‍ നേടിയിട്ടുണ്ട് മെസ്സി. ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെയും ടോട്ടനം Read More …

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌ ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കുമാരസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ് യെച്ചൂരിയെത്തുന്നത്. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നടന്ന സിപിഎമ്മിന്‍റെ ആദ്യ പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ അനുമതിയോടെയാണ് യെച്ചൂരി കര്‍ണാടകയിലെത്തുന്നത്. അംഗങ്ങള്‍ക്കുള്ള ചുമതതലകള്‍ തീരുമാനിക്കുന്നതിനുള്ള പി ബി യോഗം ദില്ലിയില്‍ പുരോഗമിക്കുകയാണ്. Read More …