പെന്ഷന് പറ്റിയ വയോധികരെ മക്കള്‍ വീടിനു പുറത്താക്കി, തെരുവില്‍ തല്ലിച്ചതച്ചു
ഹൈദരാബാദ്: ജോലിയില്‍നിന്നു വിരമിച്ച മാതാപിതാക്കളെ മക്കള്‍ വീടിനു പുറത്താക്കി തല്ലിച്ചതച്ചു. ഹൈദരാബാദിലെ ബോര്ബണ്ഡയിലാണു സംഭവം. ആര്.വെങ്കിടേശ്വരലു, ഭാര്യ വിജയദുര്‍ഗ എന്നിവര്‍ക്കാണു മക്കളുടെ ക്രൂരപീഡനം നേരിടേണ്ടിവന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്ന വെങ്കിടേശ്വരലു, വിരമിച്ചപ്പോള്‍ തനിക്കു ലഭിച്ച ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് വീടു നിര്‍മിച്ചു. മൂന്നു നില വീടിന്റെ ഒന്നാം നിലയില്‍ മക്കളായ ശ്രീകാന്ത്, സുരേഷ് ബാബു എന്നിവരും Read More …
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 15.37 കോടി, കാസര്‍കോട് 2447 പേര്‍ക്ക് പട്ടയം
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 2,447 പേര്‍ക്ക് പട്ടയം നല്‍കിയതായി കലക്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത പട്ടയമേളയില്‍ ആയിരത്തിലധികം പേര്‍ക്ക് പട്ടയം നല്‍കും. മെയ് 31ന് വെള്ളരിക്കുണ്ടിലും ജൂണ്‍ ഒന്നിന് മഞ്ചേശ്വരത്തുമാണ് പട്ടയമേള. ജില്ലയിലെ ഭൂമിയുടെ ആദ്യഘട്ട റീസര്‍വേ ആറുമാസത്തിനകം പൂര്‍ത്തിയാക്കും. പത്ത് വില്ലേജുകളിലെ റീ സര്‍വേയാണ് നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ Read More …
കേരളത്തില്‍ മണ്‍സൂണ്‍ മഴ മേയ് 29ന്
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്ബേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് Read More …
എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്
ബെംഗളൂരു ; നാളെ വിശ്വാസ വോട്ട് നടക്കാന്‍ ഇരിക്കെ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. റായ്‌ച്ചൂര്‍ റൂറല്‍ എംഎല്‍എയെ ജനാര്‍ദ്ദന റെഡ്ഢി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും മന്ത്രി പദവിയും സ്വത്തും വാഗ്‌ദാനം ചെയ്‌തെന്നും കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണം പുറത്തു വിട്ടു.
സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ്ആ ഘോഷമാക്കുന്നത്: വിഎം സുധീരന്‍
കൊച്ചി: സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷമാക്കുന്നതെന്ന് വിഎം സുധീരന്‍. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ലെന്ന് പറഞ്ഞ സുധീരന്‍, ജനദ്രോഹ നടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാരിന്റേതെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റുകള്‍ സമ്മതിച്ച് തിരുത്തുന്നതിന് പകരം കള്ള പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള Read More …
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശനിയാഴ്ച; ജമ്മു കാഷ്മീരില്‍ റെഡ് അലര്‍ട്ട്
വാഹനങ്ങള്‍ എല്ലാം കര്‍ശന പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്. അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡുകളില്‍ ബാരിക്കേഡുകളും മൊബൈല്‍ ബങ്കറുകളും ഉയര്‍ത്തി. ഇതേതുടര്‍ന്ന് ശ്രീനഗറിലും ജമ്മുവിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പോലീസിനും സിആര്‍പിഎഫിനുമാണ് സുരക്ഷയുടെ ചുമതല. മൂന്നു മേഖലകളിലാണ് ശനിയാഴ്ച മോദി സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ കാഷ്മീര്‍ താഴ് വരയിലെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മോദി ഉദ്ഘാടനം Read More …
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
റിയാദ്: വ്യാഴാഴ്ച പുലര്‍ച്ചെ സൗദിയിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23), ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി (42) എന്നിവരാണ് മരിച്ച മലയാളികള്‍. റിയാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ സാദിഖില്‍ Read More …
