നിപ്പാ വൈറസ് ബാധ: ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

പാലക്കാട്: കോഴിക്കോട് പടര്‍ന്നുപിടിക്കുന്ന നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധവത്കരണ പരിപാടികള്‍ സജീവമാക്കണം. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു. സ്വകാര്യ ആശുപത്രികളടക്കം എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശോഭനാ ജോര്‍ജിനെതിരെ അപകീര്‍ത്തി പരാമര്‍ശം: എം എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം > കെപിസിസി അധ്യക്ഷന്‍ എം എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിനെക്കുറിച്ചുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കാണ്‌ കേസ്‌. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ 1991ല്‍ ശോഭനാ ജോര്‍ജ്‌ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായതിനെക്കുറിച്ച്‌ എം എം ഹസന്‍ തെറ്റിദ്ധാരണാജനകവും അപകീര്‍ത്തിപരവുമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദുഃസ്സൂചനയുള്ള ഈ പരാമര്‍ശത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട്‌ Read More …

യു.ഡി.എഫ് നേതാക്കള്‍ മാണിയെ കാണും

ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ കെ.എം മാണിയെ കാണും. പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നര മണിക്ക് മാണിയുടെ പാലായിലെ വസതിയിലാണ് കൂടിക്കാഴ്ച. കേരള കോണ്‍ഗ്രസ് ഉപസമിതി നാളെ ചേരും.

മലബാറിനെ ഭീതിയിലാഴ്ത്തി നീപ്പ വൈറസ്

കോഴിക്കോട്: നീപ്പ വൈറസ് മലബാര്‍ മേഖലയുടെ ആരോഗ്യരംഗത്ത് ഭീതി പരത്തുന്നു. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധയേറ്റ് ഇതിനകം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറു പേര്‍ മരിച്ചതോടെയാണ് ഭീതി വളരുന്നത്. കോഴിക്കോട് ജില്ലയില്‍ ആദ്യം കണ്ട വൈറസ് ബാധ മലപ്പുറം ജില്ലയിലേക്ക് വ്യാപിച്ചത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം Read More …

തിരൂരിലെ സംഘര്‍ഷം: കുടുംബങ്ങള്‍ ഭീതിയില്‍

തിരൂര്‍- താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങള്‍ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. ശനിയാഴ്ച രാത്രി പുറത്തൂര്‍ കൂട്ടായിയില്‍ ലീഗ്-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടായ അക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യാപകമായ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയില്‍ ലീഗ് പ്രവത്തകനായ മൂന്നുടിക്കല്‍ റഹീസിനെ മുഖംമൂടിസംഘം വെട്ടിപരിക്കേല്‍പ്പിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അരയന്‍ കടപ്പുറം ഭാഗത്ത് ഇരുപാര്‍ട്ടിയിലുംപെട്ടവരുടെ 21 Read More …

ആതുരസേവന വഴിയില്‍ ലിനി രക്തസാക്ഷിയായി

കോഴിക്കോട്-രോഗക്കിടക്കയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ലിനി ഒടുവില്‍ ആതുരസേവനത്തിന്റെ രക്തസാക്ഷിയായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നീപ്പ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ ലിനി ഒടുവില്‍ സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വന്നു. ലിനിയുടെ മൃതശരീരത്തില്‍ നിന്ന് വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകരുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ ഇലക്ട്രിക് Read More …

ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഫ്രാന്‍സ്; രണ്ട് പേര്‍ അറസ്റ്റില്‍

പാരിസ്: പാരീസില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി ഫ്രാന്‍സ് പൊലീസ് തകര്‍ത്തു. സംഭവത്തില്‍ ഈജിപ്റ്റ് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഗെറാഡ് കൊളമ്ബ് പറഞ്ഞു. സ്‌ഫോടക വസ്തുക്കളോ റിസിന്‍ എന്ന വിഷവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതിയെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയുള്ള സന്ദേശമാണ് യുവാക്കളെ കണ്ടെത്താന്‍ കാരണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.റിസിനെന്ന Read More …

കോഴിക്കോട് ജ്വല്ലറി കുത്തിത്തുറന്ന് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു

കോഴിക്കോട്: കൊടുവള്ളി സില്‍സില ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നതായി കണക്കാക്കുന്നു. കടയുടെ പിന്‍ഭാഗം കുത്തിത്തുറന്ന മോഷ്ടാക്കള്‍ സീലിംഗ് പൊളിച്ചാണ് കടയ്ക്കുള്ളില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.