ഖത്തറും ജപ്പാനും പരസ്പര വിസ ഒഴിവാക്കുന്നു

ദോഹ: വിസ ഒഴിവാക്കാനുള്ള ധാരണപത്രത്തില്‍ ഒപ്പിട്ട് ജപ്പാനും ഖത്തറും. ഏപ്രില്‍ രണ്ടുമുതല്‍ പ്രാബല്യത്തില്‍ വരും. ധാരണപത്ര കൈമാറ്റത്തില്‍ ഖത്തറിനുവേണ്ടി ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ മുഹമ്മദ് റഫിയ അല്‍ ഇമാദിയും ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി നാഗോക്ക കന്‍സുകെയും ഒപ്പുവെച്ചു. ടോക്യോയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് ഇരുവരും ധാരണാപത്രം കൈമാറിയത്. 30 Read More …

കെ.സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

കോട്ടയത്ത് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കെ.സുരേന്ദ്രന്‍ പങ്കെടുത്ത സംസ്ഥാന ബജറ്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ എത്തിയത് നാല്‍പ്പതോളം പേര്‍ മാത്രം. രാവിലെ തന്നെ അറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തകര്‍ എത്താതിരുന്നത് ജില്ലയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് അക്ഷേപം. സംസ്ഥാന ബജറ്റിന് എതിരെ വൈകിട്ട് കോട്ടയം നഗരത്തില്‍ പ്രതിഷേധമുണ്ടെന്ന് ബി.ജെ.പി. Read More …

ഹരിത ഊര്‍ജോപയോഗത്തിന് ഇന്ത്യ നേതൃത്വം നല്‍കും

ന്യൂഡല്‍ഹി: ജി 20 ഇന്ത്യ എനര്‍ജി വീക്ക് (ഐഇഡബ്ല്യു) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജി 20 അദ്ധ്യക്ഷതയ്‌ക്ക് കീഴില്‍ നടക്കുന്ന പ്രധാന യോഗമാണ് ഇന്ത്യ എനര്‍ജി വീക്ക്ഫെബ്രുവരി 6 മുതല്‍ 8 വരെ ബംഗളൂരുവില്‍ വച്ചാണ് യോഗം നടക്കുക. ത്രിദിന യോഗത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഉള്‍പ്പെടെ 34 രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെയും 30,000 Read More …

പഴി കേന്ദ്രത്തിന്; ശമ്ബള വര്‍ധന വിനയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം ശമ്ബള, പെന്‍ഷന്‍ വര്‍ദ്ധനയെന്ന് പ്രമുഖ സാമ്ബത്തിക വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റിയന്‍. കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശമ്ബള പെന്‍ഷന്‍ വര്‍ദ്ധന കാരണം ചെലവ് 50 ശതമാനം കൂടി. 47,000 കോടിയായിരുന്നു ശമ്ബള പെന്‍ഷന്‍ ചെലവ്. 2022ല്‍ ഇത്72500 കോടിയായി. വെറും അഞ്ചു ശതമാനം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി വരുത്തിയ Read More …

വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം, ഉടുത്തിരുന്ന സാരി കഴുത്തില്‍ മുറുക്കി കൊന്നത് ഭാര്യ

മലപ്പുറം: വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിഹാറിലെ വൈശാലി ജില്ലയില്‍ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31ന് കോട്ടക്കല്‍ Read More …

10 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവ്

പത്ത് വയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച്‌ കോടതി. 41 വര്‍ഷം കഠിന തടവും 200,000 രൂപ പിഴയുമാണ് ശിക്ഷ. തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്ബി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പാലക്കാട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിന്റെ വിചാരണക്കിടയില്‍ 23 രേഖകള്‍ ഹാജരാക്കുകയും Read More …

 ജഡ്‌ജിനിയമനത്തില്‍ കേന്ദ്രത്തിന്‌ താക്കീത്‌

ന്യൂഡല്‍ഹി ജഡ്ജിമാരുടെ സ്ഥലംമാറ്റ കാര്യത്തില് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് താക്കീത് നല്കി സുപ്രീംകോടതി. ‘ഹൈക്കോടതി ജഡ്ജി സ്ഥലംമാറ്റത്തില് സെപ്തംബറിലും നവംബറിലുമായി 10 ശുപാര്‍ശ കൈമാറി. കേന്ദ്രം ഇനിയും തീരുമാനമെടുക്കാത്തത് തെറ്റായ സന്ദേശം നല്കുന്നു. കാലതാമസം കൊളീജിയത്തിന് അംഗീകരിക്കാനാകില്ല. അതീവഗുരുതരമായ വിഷയമാണിത്. കടുത്ത നടപടിയെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. അത് നിങ്ങള്‍ക്ക് ഒട്ടും Read More …

കാശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നത് ക്രൂരത: രാഹുല്‍ ഗാന്ധി

ഭീകരാക്രമണ ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാഹുല്‍ കത്ത് നല്‍കി. കശ്മീരി പണ്ഡിറ്റുകള്‍ കശ്മീരില്‍ യാതൊരു സുരക്ഷയും ഇല്ല. ഈ സാഹചര്യത്തില്‍ അവരെ തരികെ എത്തിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ Read More …