ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്ന് നീക്കം ചെയ്യാന്‍ യു എസ് ജനപ്രതിനിധി സഭ

വാഷിംഗ്ടണ്‍ ; ഇസ്രായേലിനെക്കുറിച്ചുള്ള മുന്‍ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ സീറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ യു എസ് ഹൗസ് വോട്ട് ചെയ്തു. പാനലില്‍ നിന്ന് ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിനു അനുകൂലമായി 218 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ത്ത് 211 പേര് വോട്ട് ചെയ്തു. ഒമറിനെ നീക്കം ചെയ്യാനുള്ള Read More …

ശമ്പളവും പെന്‍ഷനുമായി 71,391 കോടി ചെലവ്, കെഎസ്ആര്‍ടിസിക്ക് 3376.88 കോടി

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വെപ്പില്‍ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ഉള്ള ചിലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ല്‍ ശമ്പളും പെന്‍ഷനും നല്‍കാനായി വേണ്ടി വന്നത് 46,750 കോടി Read More …

ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം; പിഎഫ്‌ഐയുമായി ബന്ധമില്ലാത്ത 18 പേര്‍ക്കെതിരേയും ജപ്തി; നടപടികള്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതി‍

കൊച്ചി : മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ ആക്രമണങ്ങള്‍ നടത്തിയതിന് ജപ്തി നടപടികള്‍ സ്വീകരിച്ചതില്‍ 18 പേര്‍ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് േൈഹക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ പിന്‍വലിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലപ്പുറത്തെ ലീഗ് നേതാവ് വി.പി. യൂസഫ് Read More …

ശ്രീലങ്കയുടെ 75-ാം സ്വതന്ത്ര്യ ദിനാഘോഷം; ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ശ്രീലങ്കയുടെ ഇത്തവണത്തെ സ്വാതന്ത്രദിന ആഘോഷ പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും. ഫെബ്രുവരി നാലിന് ഗല്ലേഫേസ് ഗ്രീനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള മറ്റു രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താനില്‍ നിന്ന് വിദേശകാര്യ സഹമന്ത്രി Read More …

ഒന്നിച്ച്‌ ജീവിക്കണമെന്ന ആവശ്യവുമായി പീഡിപ്പിച്ചയാള്‍ക്കൊപ്പം പെണ്‍കുട്ടി സ്റ്റേഷനില്‍, യുവാവ് ഭാര്യയും കുട്ടിയുമുള്ള ടിപ്പര്‍ ഡ്രൈവര്‍, വിട്ടയച്ച്‌ കോടതി

പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ പ്രതി ഇരയ്‌ക്കൊപ്പം സ്റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയോടൊപ്പം പോയാല്‍ മതിയെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഇയാള്‍ക്കൊപ്പം വിട്ടയച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ കഴിഞ്ഞ നവംബര്‍ 10 ന് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതി ഇലവുംതിട്ട അയത്തില്‍ മംഗലശേരില്‍ വീട്ടില്‍ Read More …

ജാമ്യം ലഭിച്ചിട്ടും മോചനം വൈകുന്നത്‌ ഒഴിവാക്കണം ; മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചിട്ടും വിചാരണത്തടവുകാര്‍ ജയില്‍മോചിതരാകാന്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. ജാമ്യം അനുവദിച്ചതിന്റെ അടുത്ത ദിവസം കോടതികള്‍ തടവുകാരന് ജയില്‍സൂപ്രണ്ട് മുഖേന ഉത്തരവ് ഇ മെയിലിലൂടെ കൈമാറണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി (ഡിഎല്‍എസ്‌എ) ഉള്‍പ്പെടെയുള്ളവരെയും അറിയിക്കണം. ഡിഎല്‍എസ്‌എ സെക്രട്ടറി നിയമസഹായം നല്‍കണം. ജാമ്യവ്യവസ്ഥ തടസ്സമുണ്ടാക്കുന്നതാണെങ്കില്‍ തടവുകാരന്റെ സാമൂഹ്യ,സാമ്ബത്തിക സാഹചര്യങ്ങളെ Read More …

എന്‍ജിനില്‍ തീ; അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ദുബായ്: എന്‍ജിനില്‍ തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടരയോടെയാണ് വിമാനം അബുദാബി എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍, യാത്രാക്കൂലി നിയന്ത്രിക്കാന്‍ കോര്‍പ്പസ് ഫണ്ട്

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു. വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി Read More …