ബീഹാര്‍ ഉപതിരഞ്ഞെടുപ്പ്: രണ്ടു സീറ്റില്‍ ആര്‍ജെഡി, ബാബുവ ബിജെപി നിലനിര്‍ത്തി

പട്ന :  ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് നടന്ന അറാറിയ ലോക്സഭാ മണ്ഡലത്തിലും ജഹാനാബാദ് നിയസഭ സീറ്റിലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് മികച്ച വിജയം .അറാറിയയില്‍ അന്തരിച്ച ലോകസഭാംഗം മുഹമ്മദ് തസ്ലിമുദ്ധീന്റെ മകന്‍ സര്‍ഫ്രാസ് ആലം വിജയിച്ചു . ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് സീറ്റായ ബാബുവായില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി Read More …

കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയോടുള്ള അതൃപ്തിയാണ് ജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ട്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ’ Read More …

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍: ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്ന് മമത

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിയെ വിമര്‍ശിച്ച്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി-എസ്പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്റെറിലൂടെയാണ് മമത പങ്കുവെച്ചത്. Great victory. Congratulations to Mayawati Ji and @yadavakhilesh Ji for Read More …

ബാബറി ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : ബാബറി ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി. കേസില്‍ മൂന്നാം കക്ഷിയാകാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയും കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂ എന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. Read More …

ടെലഫോണ്‍ എക്സ്ചേഞ്ച് അഴിമതി; ദയാനിധി മാരനെയും സഹോദരനെയും വെറുതെവിട്ടു

ന്യൂഡല്‍ഹി: ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രത്യേക ജഡ്ജി നടരാജനാണ് മാരന്‍ സഹോദരന്‍മാരുള്‍പ്പടെ ഏഴ് പേരെ വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതിന് 2013-ലാണ് സി.ബി.ഐ മാരനെതിരെ കേസെടുത്തത്. Read More …

കോഴിക്കോട്ട് കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട്ട് ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​മാ​ര്‍, സ​തീ​ശ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് എ​ട്ട് കി​ലോ ക​ഞ്ചാ​വും അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു.

മതം മാറിയവരുടെ രേഖ തിരുത്താന്‍ മതം മാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

കൊച്ചി: മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടന്ന് ഹൈകോടതി. ഒരാള്‍ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മതം മാറ്റത്തിന്‍റെ ആധികാരികത സംബന്ധിച്ച്‌ സംശയമുണ്ടായാല്‍ മാത്രം ഏതെങ്കിലും ഉദ്യോഗസ്ഥന് പരിശോധിക്കാം. ഇഷ്ടമുള്ള മതം സ്വീകരിച്ച്‌ ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന സംവിധാനത്തിന് അനുസരിച്ചകരുത്. Read More …

ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

ചേര്‍ത്തല: ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് കൂടിയത് ബി.ഡി.ജെ.എസ് കാരണമാണ്​. എന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ല. ബി.ജെ.പിയെ കൂട്ടാതെ മറ്റ് Read More …