ഗുജറാത്ത് നിയമസഭയില്‍ കൈയാങ്കളി: കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്പെന്‍ഷന്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദുദാത്തിനെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട കേസിലെ ജസ്റ്റീസ് ഡി.കെ ത്രിവേദി കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവെച്ച ശേഷമാണ് സംഘര്‍ഷമുണ്ടായത്. ബിജെപി അംഗമായ ജഗദീഷ് പാഞ്ചലിന്‍റെ മൈക്ക് പ്രതാപ് ദുദാത്ത് തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസ് എംഎല്‍എ അമരീഷ് ദേറും ബിജെപി അംഗങ്ങള്‍ക്കുനേരെ Read More …

പേരറിവാളന്‍റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി പേരറിവാളന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഗൂഡാലോചനയില്‍ തനിക്ക് പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെ വിചാരണാക്കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്‍റെ ആവശ്യം. ഇതിനെ എതിര്‍ത്തുകൊണ്ട് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ 16ാം പ്രതിയാണ് പേരറിവാളന്‍. ഇദ്ദേഹത്തിന്‍റെ കുറ്റസമ്മതമൊഴി തെറ്റായി രേഖപ്പെടുത്തിയതാണെന്ന് പ്രത്യേക Read More …

ചെങ്കടലില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി ; പ്രസവമെടുത്തത് ഭര്‍ത്താവ്; ചിത്രങ്ങള്‍ കാണാം

ഇക്കാലത്ത് പ്രസവം പലരീതിയിലാണ് നടക്കുന്നത് .ആശുപത്രികളില്‍ വേദന കടിച്ചമര്‍ത്തി പ്രസവിക്കുന്ന രീതിയൊക്കെ മാറി ഇപ്പോള്‍ വെള്ളത്തിലും കാറിലുമൊക്കെയാണ് പ്രസവം നടക്കാറുള്ളത്.എന്നാല്‍ കടലയില്‍ നടന്നൊരു പ്രസവത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഈജിപ്തിലെ ചെങ്കടലിലാണ് റഷ്യന്‍ വിനോദസഞ്ചാരിയായ യുവതി പ്രസവിച്ചത്.പൂര്‍ണഗര്‍ഭിണിയായ റഷ്യന്‍ യുവതി വാട്ടര്‍ ബെര്‍ത്ത് സൗകര്യത്തിന് വേണ്ടിയാണ് ഭര്‍ത്താവിനൊപ്പം ഈജിപ്തിലെ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിന് സമീപമുള്ള Read More …

ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് കിട്ടിയത് ബി.ഡി.ജെ.എസ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലെ ചിലര്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വോട്ടു കുറയുമെന്നും തുഷാര്‍ വെള്ളപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ നിലപാടായിരിക്കും Read More …

ഷുഹൈബ് വധം: സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി. ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഡിസിസി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം റദ്ദാക്കിയത്. സര്‍ക്കാരിനെതിരേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുമെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച Read More …

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ക്ക് പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാമെന്നാണ് കോടതി വ്യക്തമാക്കിയത്. ദൃശ്യങ്ങള്‍ കൈമാറുന്നത് ഹെക്കോടതി തീരുമാനിക്കുമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം Read More …

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണ ഉത്തരവിന് സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഈമാസം 23ന് കേസില്‍ വിശദമായി വാദം കേള്‍ക്കും. ജസ്റ്റിസ് കമാല്‍ പാഷക്ക് സിബിഐ അന്വേഷണ ഉത്തരവിടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഈ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

ത്രിപുരയില്‍ ലെനിന്‍ പ്രതിമ പുതുക്കിപ്പണിയില്ല ബി.ജെ.പി

മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്ത ലെനിന്‍ പ്രതിമ ബി.ജെ.പി സര്‍ക്കാര്‍ പുതുക്കിപ്പണിയില്ലെന്ന് ത്രിപുരയില്‍ പാര്‍ട്ടിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച സുനില്‍ ദേവ്ധര്‍. പ്രതിമ തകര്‍ത്ത നടപടി ശരിയ?െല്ലന്ന്? പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയായി ബിപ്ലബ്? കുമാര്‍ ദേബ് ചുമതലയേറ്റ ഉടന്‍ അത് ?തടഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിമ സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍, അഗര്‍ത്തല വിമാനത്താവളത്തില്‍ Read More …