ശ്രീദേവിയുടെ മരണം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മാവന്‍; ആശയങ്കയോടെ സിനിമ ലോകം

ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ നിന്നും ഇന്നും സിനിമ ലോകം മോചനം നേടിയില്ല. മരണത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുമായി അമ്മാവന്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന്‍ വേണുഗോപാല്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തില്‍ അമ്മ എതിര്‍പ്പ് രേഖപ്പെടുത്തിയതായും പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ Read More …

മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേ സമയം, ഷമിക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തി. പാകിസ്താന്‍ യുവതിയായ അലിഷബായില്‍ നിന്ന് ഷമി പണം Read More …

വാജ്‌പേയിയെ പോലെയല്ല; മോദിക്ക് പാര്‍ലമെന്റിനെ പോലും ബഹുമാനമില്ല: സോണിയ

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടുന്ന ബി.ജെ.പി^ എന്‍.ഡി.എ സര്‍ക്കാറിന്റെ രീതിയെ സോണിയ കന്നാക്രമിച്ചു. നമ്മുടെ സ്വാതന്ത്ര്യം ഇന്ന് ഭീഷണിയിലാണ്. കാരണം പുരോഗമന കാഴ്ചപ്പാടല്ല, രാജ്യത്തെ പിന്നാക്കം നയിക്കുന്ന കാഴ്ചപ്പാടുകള്‍ ഉള്ളവരാലാണ് രാജ്യം നയിക്കപ്പെടുന്നത്. ഇന്ത്യാ ടുഡേ 2018 കോണ്‍ക്‌ളേവില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ. Read More …

വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം: ഹാദിയ

സേലം: വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷമുണ്ടെന്ന് ഹാദിയ. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നാട്ടിലെത്തിയ ശേഷം വിശദമായി പ്രതികരിക്കാമെന്നും ഉടന്‍ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ വിധിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് Read More …

ലിംഗനീതി:വനിതാ പണിമുടക്കില്‍ സ്തംഭിച്ച്‌ സ്പെയിന്‍

മാഡ്രിഡ് > ലിംഗനീതിക്കായി ശബ്ദമുയര്‍ത്തി അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപ്രക്ഷോഭകരുടെ പൊതുപണിമുടക്കില്‍ സ്പെയിന്‍ സ്തംഭിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളും പ്രമുഖരാഷ്ട്രീയപാര്‍ടികളിലെ വനിതാനേതാക്കളും പണിമുടക്കിന് പിന്തുണ അറിയിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ 170 രാഷ്ട്രങ്ങളില്‍ വനിതാവിമോചന സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയെങ്കിലും സ്പെയിനില്‍മാത്രമാണ് ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്. ‘ഞങ്ങള്‍ നിശ്ചലമായാല്‍ ലോകം നിശ്ചലമാകും’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്പെയിനിലെ Read More …

ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകും, ഇ.ശ്രീധരനെ അനാദരിച്ചിട്ടില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.ശ്രീധരനെ അനാദരിച്ചിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്റെ കത്ത് കിട്ടിയിരുന്നുവെന്നും എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇ. ശ്രീധരന്‍ ഉദ്ദേശിക്കുന്ന അത്ര വേഗത്തില്‍ സര്‍ക്കാരിനു നീങ്ങാന്‍ സാധിക്കുന്നില്ലെന്നും. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിര്‍മ്മാണം തുടങ്ങിയാല്‍ മതിയെന്നാണു Read More …

എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാറിന്‍റെ പരിഗണനയിലില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പരമാവധി നിയമനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയെ അറിയിച്ചു.

ഈ രോഗമുള്ളവര്‍ക്ക് ഇനി മുതല്‍ കുവൈത്തില്‍ ജോലി ലഭിക്കില്ല

കുവൈത്ത് സിറ്റി:  കുവൈത്തില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ഈ 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ അറിയിച്ചു. കുവൈത്തില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണകളിലായി ആരോഗ്യപരിശോധന നടത്തേണ്ടതുണ്ട്. കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അവരുള്ള രാജ്യത്താണ് ആദ്യപരിശോധന. Read More …