ജയിലില്‍ സ്ഥലമില്ല ; തടവുകാരെ നാടുകളിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യം പരിഗണനയില്‍

കുവൈറ്റ്: കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ നിന്നും വിദേശ തടവുകാരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യം പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് അറിയിച്ചു. തടവുകാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി. കൂടാതെ പുതിയ ജയില്‍ നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ 2500 തടവുകാരെ പാര്‍പ്പിക്കുന്നതിനാണ് സൗകര്യമുള്ളത്. എന്നാല്‍, 6000 Read More …

പീഡനക്കേസില്‍ പ്രതിയായ മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് മഹിളാ മാര്‍ച്ച്‌

മലപ്പുറം: പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ നഗരസഭയിലേക്ക് മാര്‍ച്ച്‌ നടത്തി. രാവിലെ സിഐടിയു സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വനിതകളുടെ പ്രതിഷേധം ഇരമ്ബി. മുത്തച്ഛനോടൊപ്പം താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി 12-ാം വാര്‍ഡ് കൗണ്‍സിലറായ കാളിയാര്‍തൊടി കുട്ടന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. റിമാന്റിലായ Read More …

കൈറോ ഇസ്ലാമിക് യൂനിവേഴ്സിറ്റി നിര്‍വാഹക സമിതി അംഗത്വം; ഹകീം ഫൈസി ആദൃശ്ശേരിക്ക് കോഴിക്കോട് പൗരാവലിയുടെ ആദരം

കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്്ലാമിക് യൂണിവേഴ്സിറ്റിസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വിദ്യാഭ്യാസ ചിന്തകനും വാഫി, വഫിയ്യ കോളേജുകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്്ലാമിക് കോളേജസിന്റെ കോര്‍ഡിനേറ്ററുമായ പ്രഫ.അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ കോഴിക്കോട് പൗരാവലി ആദരിച്ചു. കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം Read More …

മുഖ്യമന്ത്രി ഇടപ്പെട്ടു; ഭിന്നശേഷിക്കാരന് ഡെപ്യൂട്ടി കലക്ടറായി നിയമനം

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും ശാരീരിക ക്ഷമതയില്ല എന്ന കാരണത്താല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട അജേഷിന് ഇത് സ്വപ്ന സാഫല്യം. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് അജേഷിന് ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ നിയമനം ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ ഒരു ഭിന്നശേഷിക്കാരന് നിയമനം നല്‍കുന്നത്. Read More …

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കുള്ള മറുപടിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ക്ക് സര്‍ക്കാരിന്റെ മറുപടി. സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയല്ല സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ രേഖകളും തെളിവുകളും കമ്മീഷന് മുന്നില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് സരിതയുമായുള്ള ബന്ധം സുവ്യക്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണം : വനിതാദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി∙ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പെണ്‍കുട്ടികള്‍ കുടുംബത്തിനോ രാജ്യത്തിനോ ഭാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . എത്രയോ മേഖലകളിലാണ് അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനം സമ്മാനിക്കുന്നത്. പെണ്‍കുട്ടികള്‍ മികവുകാട്ടുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയ്പുരില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കുമ്ബോഴാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ആണ്‍, പെണ്‍ വേര്‍തിരിവിനു Read More …

തനിക്ക് ബിജെപിയിലേക്ക് രണ്ട് തവണ ക്ഷണമുണ്ടാ

കൊച്ചി : തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം Read More …

ആന്ധ്ര മന്ത്രിസഭയില്‍ നിന്നും രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചു

അവരാവതി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നു പ്ര​​​ത്യേ​​​ക പ​​​ദ​​​വി ആവശ്യപ്പെട്ടുള്ള വിഷയത്തില്‍ ബിജെപിയും ടിഡിപിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ പിന്‍വലിക്കുമെന്ന് ടിഡിപി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും രാഷ്ട്രീയ നീക്കം തുടങ്ങി. ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് ബിജെപി രാഷ്ട്രീയ നീക്കം നടത്തിയത്. മന്ത്രിമാരായ കെ.ശ്രീനിവാസ് റാവുവും പി.എം.റാവുവുമാണ് ഇന്ന് Read More …