തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പ്‌ താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകനായ പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി.ദിനേശന്‍ (42) ആണ് പിടിയിലായത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം ഇയാള്‍ Read More …

അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടിവി ചന്ദ്രന്‍ അധ്യക്ഷനായ ജൂറി, അഭിനന്ദനാര്‍ഹാമായ രീതിയില്‍ വിധി നിര്‍ണയിച്ചുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലൂടെയും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും കോടിയേരി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം- സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ Read More …

ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് ഗൗതമി

ചെന്നൈ: ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച്‌ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി. ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടില്‍ വന്ന വലിയ നഷ്ടം നികത്താന്‍ കമലിനോ, രജനിക്കോ സാധിക്കുമൊയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗൗതമി മറുപടി പറഞ്ഞത്. ഒരു Read More …

മുഖ്യമന്ത്രിക്കെതിരായ വാട്സ് ആപ്പ് പോസ്റ്റ്; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കട്ടയ്ക്കോട് സ്വദേശി അജിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം കാട്ടാക്കട കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ എം പാനല്‍ ഡ്രൈവറാണ് അറസ്റ്റിലായ അജി. എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന തലക്കെട്ടില്‍ മുഖ്യമന്ത്രിയുടെ ചിത്രം മോശമായ കൂട്ടിച്ചേര്‍ക്കലുകളോടെ പോസ്റ്റ് ചെയ്തുവെന്നാണു പരാതി. ഡിപ്പോയിലെ സിഐടിയു സംഘടന Read More …

പ്രതീക്ഷിക്കാത്ത അവാര്‍ഡ്, സന്തോഷം ഇന്ദ്രന്‍സ്

തിരുവനന്തപുരം: മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ദ്രന്‍സ്. മികച്ച നടന്‍മാരോടൊപ്പം നില്‍ക്കാന്‍ വേണ്ട ശ്രമങ്ങള്‍ സിനിമയില്‍ നടത്തിയിരുന്നു. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുവെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു. ആളോരുക്കം എന്ന സിനിമയിലെ ഓട്ടന്‍ തുള്ളല്‍ കലാകാരന്റെ ജീവിതമാണ് താന്‍ അവതരിപ്പിച്ചത്. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളല്‍ കലാകാരന്റെ ജീവിതവും ഒറ്റപ്പെടുലുമാണ് Read More …

ഇനി സാരിയും ചുരിദാറും മാത്രം;കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ്

ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്‌കരണം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കാനും ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ്, ജഴ്‌സി, ഷൂസ്, സോക്‌സ്, ബെല്‍റ്റ് എന്നിവ ധരിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നത്. കമ്മീഷണറേറ്റ് Read More …

ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി ലിജോ സംവിധായകന്‍

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍ . ടേക്ക്ഓഫിലെ മികച്ച പ്രകടനത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

സിബിഐ അന്വേഷണം; ഒന്നും ഒളിക്കാനില്ലെങ്കില്‍ സിപിഎമ്മിന് ഭയം എന്തിന്: കെപിഎ മജീദ്

കോഴിക്കോട്: കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യം കുറിക്കാന്‍ ഇതോടെ സാധ്യമാവട്ടെയെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പറഞ്ഞ സിപിഎം പിന്നീട് പിറകോട്ട് പോയതും സിബിഐ അന്വേഷണത്തെ എതിര്‍ത്തതും സംശയാസ്പദമാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുമ്ബിലെത്തിക്കണം. കണ്ണൂരിലെ സിപിഎം ആക്രമണവും Read More …