പി​എ​ന്‍​ബി ത​ട്ടി​പ്പ്: വി​പു​ല്‍ അം​ബാ​നി​യുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു

മും​ബൈ: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധീ​രു​ബാ​യ് അം​ബാ​നി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ വി​പു​ല്‍ അം​ബാ​നി​യു​ടെ പാ​സ്പോ​ര്‍​ട്ട് സി​ബി​ഐ പി​ടി​ച്ചെ​ടു​ത്തു. ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​യാ​യ നീ​ര​വ് മോ​ദി​യു​ടെ ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റാ​ണ് വി​പു​ല്‍ അം​ബാ​നി. മൂ​ന്ന് വ​ര്‍​ഷ​മാ​യി നീ​ര​വി​ന്‍റെ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് വി​പു​ല്‍. ഞാ​യ​റാ​ഴ്ച സി​ബി​ഐ വി​പു​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. മും​ബൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് Read More …

വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യ വിസ അനുവദിച്ച്‌ സൗദി അറേബ്യ

റിയാദ്: ( 19.02.2018) വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യമായി വിസ നല്‍കുമെന്ന് സൗദി അറേബ്യ. ആരോഗ്യമേഖലയെ പുഷ്ടിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സൗദി ഹെല്‍ത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് അല്‍ ആമിരി തീരുമാനത്തെ സ്വാഗതം ചെയ്തു. രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. രാജ്യം Read More …

ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി. എസ്മ നിയമം പ്രയോഗിച്ച്‌ സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാല്‍പര്യ ഹരജി ഉച്ചക്ക് 1.45ന് ഹൈകോടതി പരിഗണിക്കും.

തോളില്‍ ഇരുന്ന് ചെവി കടിക്കുന്നു എന്നു പറയുന്നവര്‍ സിപിഐയെ താലോലിക്കുന്ന കാലം വരും: കാനം

പാലക്കാട്: തോളില്‍ ഇരുന്ന് ചെവി കടിക്കുന്നു എന്നു പറയുന്നവര്‍ സിപിഐയെ ഒക്കത്തിരുത്തി താലോലിക്കുന്ന കാലം വരുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐഎമ്മിനും സിപിഐയ്ക്കും ഒരേ അഭിപ്രായം ആകണമെന്ന് ആരും ശഠിക്കരുതെന്നും കാനം പറഞ്ഞു. ഇരു പാര്‍ട്ടികളും തമ്മില്‍ എന്തങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം. സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ Read More …

ഉത്തര്‍ പ്രദേശിനെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം ; യോഗി ആദിത്യനാഥ്

ലഖ്നോ: യുപി ഇപ്പോള്‍ യാഥാര്‍ത്ഥ രീതിയില്‍ ഉത്തര്‍ പ്രദേശ് ആയെന്ന് യോഗി ആദിത്യനാഥ്. ഇനി പ്രശ്ന പ്രദേശ് ആവില്ലെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. യുപിയെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും യോഗി വ്യക്തമാക്കി. ക്രിമിനലുകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വരെ ദരിദ്ര സംസ്ഥാനം എന്നതായിരുന്നു യുപിയുടെ പ്രതിച്ഛായ. ആ കാഴ്ചപ്പാട് Read More …

സി.പി.എം അക്രമം: ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്

കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരം നടത്തും. ആര്‍.എം.പി നേതാവ് കെ.കെ രമയുടെ നേതൃത്വത്തില്‍ ഈ മാസം 21നാണ് സമരം നടക്കുക. ജനാധിപത്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ജീവിക്കാനള്ള അവകാശത്തിനുമായാണ് സമരം നടത്തുന്നതെന്ന് കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി Read More …

വീണ്ടും സ്വര്‍ണവില വര്‍ധന

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു, പവന് 120 രൂപ വര്‍ധിച്ച്‌ പവന് 22,800 രൂപയായി മാറി. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,850 രൂപയായി മാറി.

മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തു; കേസന്വേഷണം എന്താകും? -ചെന്നിത്തല

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ -മുഖ്യമന്ത്രി ആറു ദിവസം വാ തുറന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകും?. ഡമ്മി പ്രതികളാണ് പൊലീസില്‍ കീഴടങ്ങിയതെന്ന് ഉറപ്പാണ്. പ്രതികള്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് കീഴടങ്ങിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പരോളിലിറങ്ങിയ പ്രതികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുന്നു. പൊലീസിന്‍റെ കൈ കെട്ടിയിടപ്പെട്ടുവെന്നാണ് സംശയിക്കേണ്ടത്. എസ്.പിയെ Read More …